എന്‍ടിപിസിയുടെ അറ്റാദായം 4,854 കോടി രൂപയായി ഉയര്‍ന്നു

  • കമ്പനിയുടെ വരുമാനവും ഈ പാദത്തില്‍ വര്‍ധിച്ചു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 33,783.62 കോടി രൂപയില്‍ നിന്ന് 44,989.21 കോടി രൂപയായാണ് ഉയര്‍ന്നത്.

Update: 2023-01-28 12:27 GMT

ഡിസംബര്‍ പാദത്തില്‍ പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസിയുടെ അറ്റാദായം അഞ്ച ശതമാനം വര്‍ധിച്ച് 4,854.36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 4,626.11 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനവും ഈ പാദത്തില്‍ വര്‍ധിച്ചു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 33,783.62 കോടി രൂപയില്‍ നിന്ന് 44,989.21 കോടി രൂപയായാണ് ഉയര്‍ന്നത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഓഹരി ഒന്നിന് 4.25 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ശരാശരി ഊര്‍ജ താരിഫ്, യൂണിറ്റിന് മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഉണ്ടായിരുന്ന 3.95 രൂപയില്‍ നിന്ന് 4.96 രൂപയായി. കമ്പനിയുടെ ശേഷി വിനിയോഗം 68.85 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 67.72 ശതമാനമായിരുന്നു. ഇറക്കുമതി ചെയ്ത കല്‍ക്കരി വിതരണം 1.57 മില്യണ്‍ മെട്രിക് ടണ്‍ ആയി ഉയര്‍ന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ പാദത്തില്‍ ഇത് 0.52 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു. മൊത്ത സ്ഥാപിത ശേഷി 70,884 മെഗാ വാട്ടായി. ആഭ്യന്തര കല്‍ക്കരി വിതരണം 54.96 മില്യണ്‍ മെട്രിക്ക് ടണ്ണില്‍ നിന്ന് 52.45 മില്യണ്‍ മെട്രിക് ടണ്ണായി കുറഞ്ഞു. കമ്പനിയുടെ ഖനികളില്‍ നിന്നുള്ള കല്‍ക്കരി ഉത്പാദനം 5.35 മില്യണ്‍ മെട്രിക് ടണ്ണായി.  മൊത്ത വൈദ്യുത ഉത്പാദനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 75.67 ബില്യണ്‍ യൂണിറ്റില്‍ നിന്ന് 78.64 ബില്യണ്‍ യൂണിറ്റായി. 

Tags:    

Similar News