ചെലവ് കുതിച്ചുയർന്നു; നൈക്കയുടെ അറ്റാദായം കുറഞ്ഞ് 9 കോടി രൂപയായി

  • കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ 29 കോടി രൂപയായിരുന്നു അറ്റ ലാഭം.
  • കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം വാർഷികാടിസ്ഥാനത്തിൽ 37 ശതമാനം വർധിച്ച് 2,796 കോടി രൂപയായി

Update: 2023-02-13 13:30 GMT

മുംബൈ: നൈക്കയുടെ മാതൃ കമ്പനിയായ എഫ്എസ്എൻ ഇ കൊമേഴ്‌സ് വെഞ്ചേഴ്സിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 68 ശതമാനം കുറഞ്ഞ് 9 കോടി രൂപയായി. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ 29 കോടി രൂപയായിരുന്നു അറ്റ ലാഭം.

എന്നാൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം വർധിച്ച് 1,462 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,098 കോടി രൂപയായിരുന്നു വരുമാനം.

കമ്പനിയുടെ ചെലവ് 36 ശതമാനം വർധിച്ച് 1,067 കോടി രൂപയിൽ നിന്ന് 1,544 കോടി രൂപയായതാണ് ലാഭം ഇടിയാൻ കാരണം. ഈ വർഷം ഇത് വരെ നൈക്കയുടെ ഓഹരികൾ അതിന്റെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 2 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

വിപണിയിൽ മത്സരങ്ങൾ വർധിക്കുന്നതും, കർശനമായ ലിക്വിഡിറ്റി അവസ്ഥയും, ഉയർന്ന നിക്ഷേപ, വിതരണ സമ്മർദ്ദങ്ങളുമാണ് വില കുറയുന്നതിന് കാരണം എന്ന് ജെഫ്‌റിസിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ എബിറ്റെട 78 കോടി രൂപയായി. ഇത് കഴിഞ്ഞ വർഷത്തിലുണ്ടായിരുന്ന എബിറ്റെടയെക്കാൾ 13 ശതമാനം കൂടുതലാണ്. എബിറ്റെട മാർജിൻ 5.3 ശതമാനമായി.

കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം വാർഷികാടിസ്ഥാനത്തിൽ 37 ശതമാനം വർധിച്ച് 2,796 കോടി രൂപയായി.

Tags:    

Similar News