പതഞ്ജലിഫുഡ്‌സ് അറ്റാദായം ഇരട്ടിയായി

  • അറ്റാദായം രണ്ടാംപാദത്തില്‍ 254.53 കോടി രൂപ
  • റിപ്പോർട്ടിംഗ് കാലയളവില്‍ മൊത്തം ചെലവ് കുറഞ്ഞു

Update: 2023-11-09 11:25 GMT

പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന്റെ അറ്റാദായം രണ്ടാം പാദത്തില്‍ ഇരട്ടിയായി വര്‍ധിച്ച് 254.53 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 112.28 കോടി രൂപയായിരുന്നു അറ്റാദായം.

  എന്നാല്‍   ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തവരുമാനം 7,845.79 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷമിതേ കാലയളവില്‍ ഇത് 8,524.67 കോടി രൂപയായിരുന്നു.അവലോകന കാലയളവിലെ മൊത്തം ചെലവ് 8,371.03 കോടിയില്‍ നിന്ന് 7,510.71 കോടി രൂപയായി കുറയുകയും ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെ മഹാകോശ്, സണ്‍റിച്ച് ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചതായും പതഞ്ജലി ഫുഡ്സ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫുഡ്  ആന്‍ഡ് എഫ്എംസിജി വിഭാഗം 2,487.62 കോടി രൂപയുടെ വരുമാനം നേടി.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഫുഡ്, എഫ്എംസിജി വിഭാഗത്തിന്റെ സംഭാവന 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ 25.14 ശതമാനത്തില്‍ നിന്നും രണ്ടാംപാദത്തില്‍ 27.7 ശതമാനമായി ഉയര്‍ന്നു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 41.65 കോടി രൂപയുടെ കയറ്റുമതിയാണ് കമ്പനി നേടിയത്. കമ്പനി 23 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി. വെല്ലുവിളി നിറഞ്ഞ മാക്രോ, ഓപ്പറേറ്റിംഗ് അന്തരീക്ഷം ഉണ്ടായിരുന്നിട്ടും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി നല്ല നിലയിലാണ് അവസാനിച്ചതെന്ന് പതഞ്ജലി ഫുഡ്സ് സിഇഒ സഞ്ജീവ് അസ്താന പറഞ്ഞു.

Tags:    

Similar News