പേടിഎം ഒന്നാം പാദഫലം: നഷ്ടം കുറഞ്ഞു, വരുമാനം ഉയര്‍ന്നു

Update: 2023-07-22 10:04 GMT

ഫിന്‍ടെക് രംഗത്തെ മുന്‍നിരക്കാരായ പേടിഎമ്മിന്റെ ഉടമയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2023 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ നഷ്ടം 358.4 കോടി രൂപയായി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 645.4 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

പേടിഎമ്മിന്റെ പ്രവര്‍ത്തന വരുമാനം സാമ്പത്തികവര്‍ഷം 2022-23ലെ ഒന്നാംപാദത്തില്‍ നേടിയ 1,680 കോടി രൂപയില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 39.4 ശതമാനം വര്‍ധിച്ച് 2,341.6 കോടി രൂപയിലെത്തി.

കമ്പനിയുടെ മര്‍ച്ചന്റ് പേയ്‌മെന്റ് വോള്യം (GMV) ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ 37 ശതമാനം വര്‍ധിച്ച് 4.05 ലക്ഷം കോടി രൂപയായി. മെര്‍ച്ചന്റ് ബേസ് (merchant base) 3.6 കോടിയായി വര്‍ധിച്ചു.

2023 ജൂണ്‍ വരെയുള്ള കണക്ക്പറയുന്നത് കമ്പനിയുടെ മെര്‍ച്ചന്റ് സബ്‌സ്‌ക്രൈബര്‍ ബേസ് ഇരട്ടിയായെന്നാണ്. 79 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകരിക്കാന്‍ കഴിയുന്ന 10 കോടി വ്യാപാരികള്‍ ഇന്ത്യയിലുണ്ടെന്നാണു കമ്പനി വിശ്വസിക്കുന്നത്.

വളര്‍ന്നുവരുന്ന ക്രെഡിറ്റ് ബിസിനസ്സിന്റെ പിന്‍ബലത്തില്‍ കമ്പനിയുടെ സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 93 ശതമാനം ഉയര്‍ന്ന് 522 കോടി രൂപയിലെത്തി.

സാമ്പത്തികവര്‍ഷം 2023-24ന്റെ ഒന്നാം പാദത്തില്‍ 1.28 കോടി വായ്പകളാണ് വിതരണം ചെയ്തത്. ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ 51 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തിലുണ്ടായത്.

Tags:    

Similar News