നാലാം പാദത്തിലെ അറ്റാദായം 337 കോടി രൂപയിലേക്കുയര്‍ന്ന് ഐആര്‍ഇഡിഎ

  • കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വായ്പ വിതരണമാണിത്.
  • കമ്പനിയുടെ ലോണ്‍ ബുക്ക് 26.81 ശതമാനം വര്‍ധിച്ചു
  • ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Update: 2024-04-20 10:07 GMT

പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഡിഎ ( ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ) മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 33 ശതമാനം വര്‍ധിച്ച് 337.37 കോടി രൂപയിലെത്തി.

2023 സാമ്പത്തിക വര്‍ഷത്തില്‍ 253.61 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ഒരു വര്‍ഷം മുമ്പ് 1,036.31 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1,391.63 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ 747.93 കോടി രൂപയില്‍ നിന്ന് ഇക്കാലയളവില്‍ 911.96 കോടി രൂപയായിരുന്നു ചെലവ്.

2022-23ല്‍ 864.62 കോടി രൂപയേക്കാള്‍ 44.83 ശതമാനം വളര്‍ച്ചയോടെ 1,252.23 കോടി രൂപ നികുതിക്ക് ശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ലാഭം (പിഎടി) കൈവരിച്ചതായി കമ്പനി അറിയിച്ചു.

കമ്പനിയുടെ ലോണ്‍ ബുക്ക് 26.81 ശതമാനം വര്‍ധിച്ച് 2023 മാര്‍ച്ച് 31 ലെ 47,052.52 കോടി രൂപയില്‍ നിന്ന് 59,698.11 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ അനുവദിച്ചത് 37,353.68 കോടി രൂപയും വിതരണം 25,089.04 കോടി രൂപയുമായി, യഥാക്രമം 14.63 ശതമാനവും 15.94 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

'ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വായ്പ വിതരണവും അനുമതിയും അടയാളപ്പെടുത്തുന്നതാണെന്ന് ഐആര്‍ഇഡിഎ പറഞ്ഞു. കമ്പനിയുടെ ആസ്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 44.22 ശതമാനം വര്‍ധിച്ച് 8,559.43 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് 5,935.17 കോടി രൂപയായിരുന്നു.

പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ലിമിറ്റഡ്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകള്‍, ഊര്‍ജ്ജ കാര്യക്ഷമത/സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഏര്‍പ്പെട്ടിരിക്കുന്ന ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്. 

Tags:    

Similar News