ഒക്ടോബർ 25-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

50 കമ്പനികളുടെ പാദഫലം ഒക്ടോബർ 25-ന്

Update: 2023-10-24 12:33 GMT

പൂനെ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ രണ്ടാം പാദ ഫലം ഒക്ടോബർ 25 ന്. നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള ശുപാർശയും ഡയറക്ടർ ബോർഡ് പരിഗണിക്കും. ബോർഡ് അംഗീകരിച്ചാൽ ഇടക്കാല ലാഭവിഹിതം ലഭിക്കാൻ യോഗ്യരായ അംഗങ്ങളെ നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി നവംബർ 2 ആയാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ നേരത്തെ ഫലം പുറത്തുവിട്ടിരുന്നു.  അതുകൊണ്ടുതന്നെ ഐടി മേഖലയിലെ നിക്ഷേപകർ ആകാംക്ഷയോടെയാണ് ടെക് മഹീന്ദ്രയുടെ ഫലം കാത്തിരിക്കുന്നത്.

 ആക്സിസ് ബാങ്ക്, സ്വരാജ് എന്‍ജിന്‍സ്, സൊണാറ്റ,  റാലീസ് ഇന്ത്യ, ജൂബിലന്‍റ് ഫുഡ്, ഇന്‍ഡസ് ടവേഴ്സ് തുടങ്ങിയ നിരവധി പ്രധാന കമ്പനികളും  ഒക്ടോബർ 25 -ന് രണ്ടാം ക്വാർട്ടർ ഫലങ്ങള് പുറത്തുവിടും.

Full View


Tags:    

Similar News