റെയ്മണ്ട് ലിമിറ്റഡിന്റെ അറ്റാദായം 96.60 കോടി രൂപയായി കുറഞ്ഞു

കമ്പനിയുടെ നികുതിക്ക് മുൻപുള്ള ലാഭം 351 കോടി രൂപയായി

Update: 2023-02-02 07:03 GMT

ഡിസംബർ പാദത്തിൽ റെയ്മണ്ട് ലിമിറ്റഡിന്റെ അറ്റാദായം 4.42 ശതമാനം കുറഞ്ഞ് 96 .60 കോടി രൂപയായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 101 .07 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17.61 ശതമാനം വർധിച്ച് മുൻ വർഷം ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,843.39 കോടി രൂപയിൽ നിന്ന് 2,168.16 കോടി രൂപയായി. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനമാണ്.

മൊത്ത ചെലവ് 1,685.03 കോടി രൂപയിൽ നിന്ന് 17.34 ശതമാനം വർധിച്ച് 1,977.28 കോടി രൂപയായി.

പുതിയ കോർപറേറ്റ് നികുതി നിരക്ക് എന്ന ഓപ്ഷൻ ഉപയോഗിച്ചതിനാൽ പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിൽ 73.5 കോടി രൂപ മാറ്റിവെക്കേണ്ടി വന്നു എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ നികുതിക്ക് മുൻപുള്ള ലാഭം (EBITDA) 351 കോടി രൂപയായി.

റെയ്മണ്ട്ന്റെ അറ്റകടം തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,286 കോടി രൂപയിൽ നിന്ന് 932 കോടി രൂപയായി കുറഞ്ഞു.

ഇന്ന് രാവിലെ വിപണിയിൽ റെയ്മണ്ടിന്റെ ഓഹരികൾ 3.54 ശതമാനം നേട്ടത്തിൽ 1,428.60 രൂപയിലാണ് വ്യാപാരം ചെയുന്നത്.

Tags:    

Similar News