സംവര്‍ദ്ധന മദര്‍സണ്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍; കാരണം ഇതാണ്

  • ഓഹരി 8 ശതമാനത്തിലധികമാണു നേട്ടമുണ്ടാക്കിയത്
  • യാച്ചിയോയുമായി സംവര്‍ദ്ധന കരാറിലേര്‍പ്പെട്ടു
  • ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് യാച്ചിയോ

Update: 2023-07-05 08:40 GMT

81:19 പാര്‍ട്ണര്‍ഷിപ്പില്‍ സംവര്‍ദ്ധന മദര്‍സണ്‍ കമ്പനിയും ഹോണ്ട മോട്ടോറും ജുലൈ 4 ചൊവ്വാഴ്ച തന്ത്രപരമായ കരാറില്‍ ഒപ്പുവെച്ച വാര്‍ത്തയെത്തുടര്‍ന്നു ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനില്‍ സംവര്‍ദ്ധന മദര്‍സണ്‍ ഓഹരി 52 ആഴ്ചയിലെ പുതിയ ഉയരത്തിലെത്തി. ഓഹരി 8 ശതമാനത്തിലധികമാണു നേട്ടമുണ്ടാക്കിയത്.

ജുലൈ 5-ന് ബിഎസ്ഇയില്‍ സംവര്‍ദ്ധന മദര്‍സണ്‍ ഓഹരി ഒന്നിന് 90.61 രൂപ എന്ന നിരക്കിലാണ് ട്രേഡിംഗ് ആരംഭിച്ചത്. ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഓഹരി 92.50 രൂപയിലെത്തി.

ഓട്ടോമോട്ടീവ് ഘടകങ്ങള്‍ നിര്‍മിക്കുന്ന സംവര്‍ദ്ധന മദര്‍സണ്‍ കമ്പനി, ഫോര്‍ വീലര്‍ വിഭാഗത്തില്‍ വിദഗ്ധരായ ഹോണ്ട മോട്ടോറിന്റെ അനുബന്ധ സ്ഥാപനമായ യാച്ചിയോ ഇന്‍ഡസ്ട്രിയില്‍ 81 ശതമാനം ഓഹരി വാങ്ങുമെന്ന് ജുലൈ നാല് ചൊവ്വാഴ്ച പ്രഖ്യാപിക്കുകയുണ്ടായി.

8 രാജ്യങ്ങളിലായി 13 മാനുഫാക്ചറിംഗ് സൗകര്യങ്ങളും 3 ഗവേഷണ-വികസന കേന്ദ്രങ്ങളുമുള്ള യാച്ചിയോ സണ്‍റൂഫുകള്‍, ഇന്ധന ടാങ്കുകള്‍, റെസിന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഓട്ടോമൊബൈല്‍ ഭാഗങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ്.

ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ ഉപസ്ഥാപനമായ യാച്ചിയോ ഇന്‍ഡസ്ട്രി കമ്പനി ലിമിറ്റഡ് ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണ്. ഫോര്‍ വീലര്‍ (4W), ഇരുചക്രവാഹന (2W) ബിസിനസുകളിലാണ് യാച്ചിയോ ഏര്‍പ്പെട്ടിരിക്കുന്നത്.

Tags:    

Similar News