എസ് ബിഐ ജനറൽ ഇൻഷുറൻസിന്റെ അറ്റാദായത്തിൽ 40 ശതമാനം വർധന

അറ്റ വരുമാനം 184 കോടി രൂപ

Update: 2023-04-22 05:28 GMT

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ എസ് ബി ഐ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എസ് ബി ഐ ജനറൽ ഇൻഷുറൻസിന്റെ അറ്റ വരുമാനം വാർഷികാടിസ്ഥാനത്തിൽ 40 ശതമാനം വർധിച്ച് 184 കോടി രൂപയായി.

കമ്പനിയുടെ പ്രീമിയത്തിൽ നിന്നുള്ള മൊത്ത വരുമാനം 10888 കോടി രൂപയുമായി. പ്രീമിയം വരുമാനത്തിൽ 17.6 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. സോൾവൻസി അനുപാതം 1.72 മടങ്ങായി വർധിച്ചു.

വിപണി വിഹിതം 4.21 ശതമാനമായി ഉയർന്നു. കമ്പനി വിശദമായ സാമ്പത്തിക കണക്കുകൾ പുറത്തു വിട്ടിട്ടില്ല. 13 വർഷത്തെ ചുരുങ്ങിയ പ്രവർത്തന കാലയളവ് കൊണ്ട് മൊത്ത പ്രീമിയം വരുമാനം 10000 മറികടക്കുന്നതിന് കമ്പനിക്കു സാധിച്ചു. ശക്തമായ പോർട്ടഫോളിയോ, കോർപറേറ്റുകളുമായുള്ള മികച്ച ബന്ധം, മുതലായവയാണ്‌ കമ്പനിയുടെ വളർച്ചക്ക് പിന്നിലെ പ്രധാന കാരണം. 

Tags:    

Similar News