പാദഫലത്തിന് ശേഷം ടാറ്റ മോട്ടോഴ്സ് നേട്ടത്തിൽ

  • കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഓഹരി വിലയില്‍ 36 ശതമാനത്തിലധികം നേട്ടമുണ്ടായിട്ടുണ്ട്.
  • ടാറ്റ മോട്ടോഴ്സ് ഇന്ത്യയുടെ രണ്ടാം പാദത്തിലെ അറ്റാദായം 1,270 കോടി രൂപ
  • വാണിജ്യ വാഹനങ്ങളുടെ വില്പ്ന 99,300 യൂണിറ്റായി ഉയർന്നു

Update: 2023-11-03 10:30 GMT

മികച്ച രണ്ടാം പാദഫലത്തിന് ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ ഒക്ടോബർ 3-ന് വ്യാപാരവസാനം 1.63 ശതമാനം ഉയർന്ന് 646.80 രൂപയിൽ ക്ലോസ് ചെയ്തു. ടാറ്റ മോട്ടോഴ്‌സ് സെപ്റ്റംബർ പാദത്തിൽ 3,783 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,004 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടം കാണിച്ച സ്ഥാനത്താണിത്. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തത്തിലുള്ള സംയോജിത വരുമാനം മുൻവർഷത്തെ 79,611 കോടി രൂപയിൽ നിന്ന് 1,05,128 കോടി രൂപയായി ഉയർന്നു.

ടാറ്റ മോട്ടോഴ്സ് ഇന്ത്യ, സെപ്റ്റംബർ പാദത്തിൽ 1,270 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍ വർഷം ഇതേ കാലയളവിൽ 293 കോടി രൂപയായയിരുന്നു നഷ്ടം.

ടാറ്റ മോട്ടോഴ്സിനു കീഴിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ കരുത്തുറ്റ പ്രകടനം കമ്പനിയുടെ ലാഭത്തിനുള്ള പ്രധാന കാരണമായി വിദഗ്ധർ  ചൂണ്ടിക്കാണിക്കുന്നു. ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) രണ്ടാം പാദത്തിൽ 690 കോടി പൗണ്ടിന്റെ വരുമാനമാണ് നൽകിയത്. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാളും 30 ശതമാനം വളർച്ച

ജൂലൈ-സെപ്റ്റംബർ കാലയളവിൽ  വാണിജ്യ വാഹനങ്ങളുടെ വില്പ്ന 99,300 യൂണിറ്റായി ഉയർന്നു, ഇത് മുൻ വർഷത്തെ ഇതേ കാലയളവിനേക്കാളും 6 ശതമാനം ഉയർന്നതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാളും പാസഞ്ചർ വാഹനങ്ങളുടെ  വില്പനയില്‍ 2.7 ശതമാനം കുറഞ്ഞ്  1,39,000 യൂണിറ്റായതായും കമ്പനി അറിയിച്ചു.

മികച്ച രണ്ടാം ക്വാർട്ടർ ഫലത്തിന്‍റെ പിന്തുണയില്‍ ഓഹരി 662 രൂപയിലാണ് രാവിലെ ഓപ്പണ്‍ ചെയ്തത്. തുടർന്ന് 666 രൂപവരെ ഉയർന്ന ഓഹരി 646.80 രൂപയിലാണ് ക്ലോസ് ചെയ്തത്. വർധന ഒന്നേമുക്കാല്‍ ശതമാനത്തോളമാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഓഹരി വിലയില്‍ 36 ശതമാനത്തിലധികം നേട്ടമുണ്ടായിട്ടുണ്ട്.

  രണ്ടാം പകുതിയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും അതിന്റെ പിന്‍ ബലത്തില്‍ ഓഹരി വില 800 രൂപയിലേക്ക് എത്തുമെന്നുമാണ് ഗ്ലോബല്‍ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് വിലയിരുത്തുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലി അനലിസ്റ്റുകളും ടാറ്റാ മോട്ടോഴ്‌സില്‍ ബുള്ളീഷ് ആണ്. അവര്‍ 711 രൂപയാണ് ലക്ഷ്യവില വച്ചിട്ടുള്ളത്. സിഎല്‍എസ് എ അനലിസ്റ്റുകളും മോത്തിലാല്‍ ഓസ്വാള്‍ ബ്രോക്കിംഗ് സ്ഥാപനവും ടാറ്റാ മോട്ടോഴ്‌സില്‍ ബുള്ളീഷ് മനോഭാവമാണ് പുലര്‍ത്തുന്നത്.

Tags:    

Similar News