വിപണി പ്രതീക്ഷ കാത്ത് അള്‍ട്രാ ടെക് നാലാം പാദഫലം. ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 10% ഉയര്‍ന്ന് 2,482 കോടിയിലെത്തി. ഓഹരി ഒന്നിന് ലാഭവിഹിതമായി 77 രൂപ 55 പൈസയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 2,258.12 കോടി രൂപ ലാഭത്തില്‍ നിന്നാണ് അള്‍ട്രാ ടെകിന്റെ ഇപ്പോഴത്തെ മുന്നേറ്റം. അടിസ്ഥാന സൗകര്യ വികസനത്തിന്റെയും റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലെ വീണ്ടെടുക്കലിന്റെയും ഫലമാണ് ഈ വളര്‍ച്ച.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം12.95% ഉയര്‍ന്ന് 23,063.32 കോടി രൂപയായും ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,418.94 കോടി രൂപയായിരുന്നു. EBITDA 4,618.4 കോടി രൂപയാണ്.