ചെലവ് കൂടി, വേദാന്തയുടെ ലാഭം 41 ശതമാനം കുറഞ്ഞു

Update: 2023-01-27 12:09 GMT


നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ വേദാന്ത ലിമിറ്റഡിന്റെ അറ്റാദായം 40.81 ശതമാനം കുറഞ്ഞ് 2,464 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവാണ് ലാഭം കുറഞ്ഞതിന് കാരണം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ കമ്പനി 4,164 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കണ്‍സോളിഡേറ്റഡ് വരുമാനം 34,674 കോടി രൂപയില്‍ നിന്ന് 0.4 ശതമാനം വര്‍ധിച്ച് 34,818 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 33,697 കോടി രൂപയില്‍ നിന്ന് 0.01 ശതമാനം ഇടിഞ്ഞ് 33,691 കോടി രൂപയായി. കമ്പനി ഓഹരി ഒന്നിന് 12.50 രൂപ നിരക്കില്‍ 4,647 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നാലാമത്തെ തവണയാണ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്.

വേദാന്ത റിസോഴ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലിമിറ്റഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍ എണ്ണ, വാതകം, സിങ്ക്, ഈയം, വെള്ളി, ചെമ്പ്, ഇരുമ്പയിര്, സ്റ്റീല്‍, അലുമിനിയം, പവര്‍ എന്നിവയില്‍ പ്രവര്‍ത്തനങ്ങളുള്ള കമ്പനിയാണ്.

Tags:    

Similar News