Q1 അറ്റാദായം മുന്‍പാദത്തില്‍ നിന്ന് ഇടിഞ്ഞു; ഐടി സേവന വരുമാനം ഇനിയും ഇടിയുമെന്നും വിപ്രൊ
- ഏകീകൃത അറ്റാദായത്തില്‍ 12% വാര്‍ഷിക വർധന
- വരുമാനം വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി
ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ തങ്ങളുടെ ഏകീകൃത അറ്റാദായം ഏകദേശം 12% വാര്‍ഷിക വർധന രേഖപ്പെടുത്തി 2,870 കോടി രൂപയിൽ എത്തിയെന്ന് പ്രമുഖ ടെക്നോളജി കമ്പനി വിപ്രൊ. തൊട്ടു മുന്‍പുള്ള ജനുവരി- മാര്‍ച്ച് പാദത്തിലെ 3,094 കോടി രൂപയുടെ അറ്റാദയവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അവലോകന പാദത്തിലെ ഏകീകൃത വരുമാനം b 6% വർധിച്ച് 22,831 കോടി രൂപയായെന്നും വിപ്രൊ വ്യക്തമാക്കി. സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മുന്‍ പാദത്തില്‍ നിന്ന് 3% ഇടിവാണ് വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്.
"ഞങ്ങളുടെ ഐടി സേവനങ്ങളുടെ ബിസിനസ്സ് വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പു പാദത്തില്‍ 2,722-2,805 മില്യൺ ഡോളറായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് സ്ഥിര കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ മുന്‍പാദത്തില്‍ നിന്ന് 2 ശതമാനം വരെയുള്ള ഇടിവോ 1 ശതമാനം വരെയുള്ള വളര്‍ച്ചയോ ആണ് സൂചിപ്പിക്കുന്നത്," കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
വലിയ ഡീൽ ബുക്കിംഗുകൾ, ക്ലയന്റ് കൂട്ടിച്ചേർക്കലുകൾ, പ്രതിരോധശേഷിയുള്ള മാർജിനുകൾ എന്നിവയുടെ ശക്തമായ പിൻബലത്തിലാണ് കമ്പനിയുടെ ആദ്യ പാദ ഫലങ്ങൾ മികച്ചതായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വിപ്രോ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ തിയെറി ദിലൊപര്‍ത് അഭിപ്രായപ്പെട്ടു. കമ്പനിയുടെ പുതിയ എഐ തന്ത്രത്തെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചു.
