യെസ് ബാങ്കിന്റെ അറ്റാദായം 225.2 കോടി; 47% വര്‍ധന
- വായ്പയിലുണ്ടായ വളര്‍ച്ചയും കുറഞ്ഞ പ്രൊവിഷനിംഗുമാണ് വളര്‍ച്ചയ്ക്കു പിന്നില്‍
അറ്റാദായത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി യെസ് ബാങ്ക്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 47.4 ശതമാനം വര്‍ധിച്ച് 225.2 കോടി രൂപയായി വായ്പയിലുണ്ടായ വളര്‍ച്ചയും കുറഞ്ഞ പ്രൊവിഷനിംഗുമാണ് ഇതിനു കാരണം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 152.8 കോടി രൂപയായിരുന്നു.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 1925.1 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 1991.4 കോടി രൂപയിലേക്കാള്‍ 3.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ബാങ്കിന്റെ എന്‍പിഎ അനുപാതം 4,319 കോടി രൂപയാണ്. യെസ് ബാങ്ക് ഓഹരികള്‍ വെള്ളിയാഴ്ച്ച 1.76 ശതമാനം ഉയര്‍ന്ന് 17.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ബാങ്കിന്റെ വായ്പാ വിഭാഗം വാര്‍ഷികാടിസ്ഥാനത്തില്‍ 11.2 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ നിക്ഷേപ വിഭാഗം 17.2 ശതമാനം വളര്‍ച്ച നേടി.