ടാറ്റ മോട്ടോഴ്‌സിന്റെ അറ്റ നഷ്ടം 945 കോടി രൂപയിലേക്ക് താഴ്ന്നു

കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 29.7 ശതമാനം ഉയര്‍ന്ന് 79,611 കോടി രൂപയായി. കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍ 130 ബേസിസ് പോയിന്റ് ഉയര്‍ന്ന് 9.7 ശതമാനവുമായി.

Update: 2022-11-09 12:13 GMT

tata shares performance analysis

സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ നഷ്ടം മുന്‍ വര്‍ഷത്തെ 4,441.57 കോടി രൂപയില്‍ നിന്നും 944.61 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 29.7 ശതമാനം ഉയര്‍ന്ന് 79,611 കോടി രൂപയായി. കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍ 130 ബേസിസ് പോയിന്റ് ഉയര്‍ന്ന് 9.7 ശതമാനവുമായി.

ചിപ്പുകളുടെ ലഭ്യത മെച്ചപ്പെടുകയും, കൂളിംഗ് ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്താല്‍ വരുമാനത്തിലെയും, ലാഭത്തിലെയും നേട്ടം തിരിച്ചു പിടിക്കാമെന്നും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എബിറ്റിഡയിലും, പണമൊഴുക്കിലും പുരോഗതിയുണ്ടാകുമെന്നും, കമ്പനി വ്യക്തമാക്കുന്നു.

കമ്പനിയുടെ വാണിജ്യ വാഹന ബിസിനസില്‍ വില്‍പ്പന മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലേക്കാള്‍ 15 ശതമാനം വളര്‍ച്ച നേടി. ആഭ്യന്തര വിപണിയില്‍ 93,651 വാഹനങ്ങള്‍ വിറ്റപ്പോള്‍, കയറ്റുമതി ചെയ്തത് 6,771 വാഹനങ്ങളാണ്. വാണിജ്യ വാഹനങ്ങളുടെ മേഖലയിലെ എബിറ്റ്ഡ അഞ്ച് ശതമാനം ഉയര്‍ന്നു.

യാത്ര വാഹന വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 69 ശതമാനം വളര്‍ച്ചയും, പാദാടിസ്ഥാനത്തില്‍ 10 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ഈ വിഭാഗത്തിലെ എബിറ്റ് മാര്‍ജിന്‍ 200 ബേടാറ്റ മോട്ടോഴ്‌സിന്റെ അറ്റ നഷ്ടം 945 കോടി രൂപയിലേക്ക് താഴ്ന്നുസിസ് പോയിന്റ് ഉയര്‍ന്ന് 0.4 ശതമാനത്തിലേക്ക് എത്തി.

Tags:    

Similar News