ഫെഡ് സെപ്റ്റംബറില്‍ നിരക്ക് കുറയ്ക്കും?

ഈ വര്‍ഷം 50 ബേസിസ് പോയിന്റിന്റെ കുറവ് വരാമെന്ന് റിപ്പോര്‍ട്ട്

Update: 2025-08-01 11:13 GMT

യുഎസ് ഫെഡ് റിസര്‍വ്, നിരക്ക് കുറയ്ക്കല്‍ ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ഉയര്‍ന്നതായി ഐസിഐസിഐ ബാങ്ക്. ഈ വര്‍ഷം 50 ബേസിസ് പോയിന്റിന്റെ കുറവ് വരാം. ഈ വര്‍ഷം രണ്ട് ഘട്ടങ്ങളിലായി നിരക്ക് കുറയ്ക്കുമെന്നാണ് പ്രവചനം.

സെപ്റ്റംബറിലും ഡിസംബറിലും 25 ബേസിസ് പോയിന്റ് വീതം കുറയ്ക്കാം. സെപ്റ്റംബറില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 65 ശതമാനമാണെന്നും ഫെഡ് നിലവിലെ നിരക്കുകള്‍ നിലനിര്‍ത്താന്‍ 35 ശതമാനം സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ അന്തിമ തീരുമാനംറീട്ടെയില്‍ ഉപഭോഗം ഉള്‍പ്പടെയുള്ള സാമ്പത്തിക സൂചകങ്ങള്‍, വളര്‍ച്ച, തൊഴിലില്ലായ് നിരക്കിലെ കുറവ് തുടങ്ങിയവ പരിഗണിച്ചായിരിക്കും.

പണപ്പെരുപ്പത്തിലെ ഉയര്‍ച്ച മിതമായി തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച്ചത്തെ പണനയത്തില്‍ അഞ്ചാം തവണയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 4.25-4.50% നിരക്കാണ് നിലനിര്‍ത്തിയത്. എന്നാല്‍ പണപ്പെരുപ്പത്തിലടക്കം വലിയ ആശങ്ക ഫെഡ് റിസര്‍വ് പ്രകടിപ്പിച്ചിട്ടില്ല. ഇതോടെയാണ് നിരക്ക് കുറയ്ക്കല്‍ ഘട്ടം കുറയാനുള്ള സാധ്യത ഉയര്‍ന്നത്. സെപ്റ്റംബര്‍ മധ്യത്തിലാണ് യുഎസിന്റെ സാമ്പത്തിക ഡേറ്റകള്‍ പുറത്ത് വരിക. 

Tags:    

Similar News