നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥ ഇന്ത്യയല്ല; വളര്‍ച്ചക്ക് യുഎസിനേക്കാള്‍ ഇരട്ടി വേഗം

വളര്‍ച്ചയില്‍ ഇന്ത്യ യുഎസിനെ മറികടക്കുന്നതായി വില്യം ഡാല്‍റിംപിള്‍

Update: 2025-07-31 10:00 GMT

ഇന്ത്യ ഒരു 'നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥ' ആണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ സ്‌കോട്ടിഷ് ചരിത്രകാരനായ വില്യം ഡാല്‍റിംപിള്‍ തള്ളി. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, ജനങ്ങള്‍ എന്നിവയെക്കുറിച്ച് വിപുലമായി എഴുതിയിട്ടുള്ള വ്യക്തികൂടിയാണ് ഡാല്‍റിംപിള്‍.

ഇന്ത്യ അമേരിക്കയെ മറികടക്കുന്നുവെന്ന് കാണിക്കുന്ന വളര്‍ച്ചാ കണക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'വാസ്തവത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, നിര്‍ജ്ജീവമല്ല, മറിച്ച്, കഴിഞ്ഞ വര്‍ഷത്തെ യുഎസിന്റെ ഇരട്ടി വേഗത്തില്‍ വളര്‍ന്നു, ഈ വര്‍ഷം യുഎസ് നിരക്കിന്റെ മൂന്നിരട്ടി വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു,' ഡാല്‍റിംപിള്‍ പറഞ്ഞു.

ഇന്ത്യയെയും റഷ്യയെയും പരാമര്‍ശിച്ച് 'അവരുടെ നിര്‍ജ്ജീവമായ സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് തകര്‍ക്കാന്‍' കഴിയുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍.

അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണം ഡാല്‍റിംപിളിന്റെ വാദത്തെ പിന്തുണയ്ക്കുന്നു. 2025 ലും 2026 ലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.4% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം യുഎസ് യഥാക്രമം 1.9% ഉം 2% ഉം വളര്‍ച്ചമാത്രമാണ് കൈവരിക്കുകയെന്നാണ് പ്രതീക്ഷ. 2025കലണ്ടര്‍ വര്‍ഷത്തില്‍, ഇന്ത്യ 6.7% വളര്‍ച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2025 ല്‍ ആഗോള സമ്പദ്വ്യവസ്ഥ 3.0% വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, യുഎസ് ഉള്‍പ്പെടെയുള്ള വികസിത സമ്പദ്വ്യവസ്ഥകള്‍ 2% ല്‍ താഴെയായി തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. ചൈന 4.8% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ് ഒന്നുമുതല്‍ എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ റഷ്യന്‍ അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് വ്യക്തമല്ലാത്ത പിഴയും ഏര്‍പ്പെടുത്തി.

ബ്രിക്സിലെ ഇന്ത്യയുടെ പങ്കിനെയും ട്രംപ് വിമര്‍ശിച്ചു: 'അടിസ്ഥാനപരമായി അമേരിക്കയെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ് ബ്രിക്സ്, ഇന്ത്യ അതില്‍ അംഗമാണ്... ഇത് ഡോളറിനെതിരായ ആക്രമണമാണ്, ഡോളറിനെ ആക്രമിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല.' ട്രംപ് പറഞ്ഞു.

ചൈന കഴിഞ്ഞാല്‍ റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഉക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് റഷ്യയുടെ മൊത്തം ക്രൂഡ് ഓയില്‍ വാങ്ങലിന്റെ 0.2% ആയിരുന്ന ഇറക്കുമതി ഇന്ന് 3540% ആയി ഉയര്‍ന്നു. ഇതും യുഎസിന്റെ അപ്രിയത്തിന് കാണമായി. 

Tags:    

Similar News