ഹൃത്വിക്-ദീപിക ചിത്രം ഫൈറ്റര്‍ റിലീസ് ചെയ്യുന്നതിന് ഗള്‍ഫില്‍ വിലക്ക്

  • ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് നാളെ
  • ഹൃത്വിക് റോഷനും ദീപിക പദുക്കോണും മുഖ്യ വേഷത്തില്‍

Update: 2024-01-24 09:07 GMT

ഹൃത്വിക്-ദീപിക ചിത്രം ഫൈറ്റര്‍ റിലീസ് ചെയ്യുന്നതിന് ഗള്‍ഫില്‍ വിലക്ക്.

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ട് പട്ടണത്തിനു സമീപം ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തെ ചുറ്റിപ്പറ്റിയാണു ഫൈറ്റര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹൃത്വിക് റോഷനും ദീപിക പദുക്കോണും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.

ഇന്ത്യയില്‍ ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ യുഎഇയില്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് അനുമതി നിഷേധിച്ചിരിക്കുകയാണ്.

Tags:    

Similar News