ഇന്ത്യക്കാര്‍ക്കുള്ള വിസ ക്വാട്ട വര്‍ധിപ്പിച്ച് ജര്‍മ്മനി

  • ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് 90,000 വിസ
  • ഇത് ജര്‍മ്മനിയുടെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

Update: 2024-10-25 11:36 GMT

നൈപുണ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള വാര്‍ഷിക വിസ ക്വാട്ട ജര്‍മ്മനി

മൂന്നര മടങ്ങ് വര്‍ധിപ്പിച്ചു. വിസകളുടെ എണ്ണം വര്‍ഷത്തില്‍ 20,000 ല്‍ നിന്ന് 90,000 ആയി ഉയര്‍ത്തി.

ഈ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വിദഗ്ധ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് വിസ ക്വാട്ട വര്‍ധിപ്പിച്ചത്. ഇത് ജര്‍മ്മനിയുടെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തല്‍ഫലമായി, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ-പസഫിക് കോണ്‍ഫറന്‍സ് ജര്‍മ്മന്‍ ബിസിനസ് 2024 ലാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.

നേരത്തെ, ദേശീയ തലസ്ഥാനത്തെ പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.

'ഇന്ത്യ-ജര്‍മ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വര്‍ഷമാണ് ഇത്. ഇനി വരുന്ന 25 വര്‍ഷം ഈ കൂട്ടുകെട്ടിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ പോകുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്,'' പ്രധാനമന്ത്രി മോദി സമ്മേളനത്തില്‍ പറഞ്ഞു.

ഷോള്‍സിന്റെ ഡല്‍ഹി പ്രോഗ്രാമുകള്‍ക്കു ശേഷം, രണ്ട് ജര്‍മ്മന്‍ നാവിക കപ്പലുകളെ സ്വാഗതം ചെയ്യാന്‍ അദ്ദേഹം ഗോവയിലേക്ക് പോകും. ജര്‍മ്മനിയുടെ ഇന്തോ-പസഫിക് വിന്യാസത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

2021-ല്‍ അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമാണ് ഷോള്‍സിന്റെ ഇപ്പോഴത്തെ സന്ദര്‍ശനം. നേരത്തെ, ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2023 സെപ്റ്റംബറില്‍ അദ്ദേഹം ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു.  

Tags:    

Similar News