'പാനി പൂരി' ആഘോഷവുമായി ഗൂഗിള്‍ ഡൂഡില്‍

  • ജനപ്രിയ ഭക്ഷണത്തിന് ഗൂഗിള്‍ നല്‍കുന്ന ആദരം
  • 2015 ലെ ഈ ദിവസം, ഇന്‍ഡോറില്‍ ഒരു റെസ്റ്റോറന്റ് 51 രുചികളില്‍ വിഭവം വിളമ്പിയിരുന്നു
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഭവത്തിന് പല പേരുകളും പല രുചികളും

Update: 2023-07-12 05:01 GMT

ജനപ്രിയ ഇന്ത്യന്‍ തെരുവ് ഭക്ഷണമായ 'പാനി പൂരി' ആഘോഷവുമായി ഗൂഗിള്‍ ഡൂഡില്‍. ഇന്ത്യയിലെ പ്രധാന സ്ട്രീറ്റ് ഫുഡുകളിലൊന്നാണ് പാനി പൂരി. ഒരു സംവേദനാത്മക ഗെയിം പോലെയാണ് ഇതിന്റെ അവതരണം. വ്യത്യസ്ത പാനി പൂരി രുചികളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ഗെയിം അവരെ സഹായിക്കും. ഓരോ ഉപഭോക്താവിന്റെയും സ്വാദും അളവും മുന്‍ഗണനകളുമായി പൊരുത്തപ്പെടുന്നതിനായി വ്യത്യസ്ത രുചികളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ അവരെ സഹായിക്കും. ഒപ്പം തെരുവുകച്ചവടക്കാരെ സഹായിക്കാനും ഗൂഗിള്‍ ശ്രമിക്കുന്നു.

2015 ലെ ഈ ദിവസം, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു റെസ്റ്റോറന്റ് അതിന്റെ ഉപഭോക്താക്കള്‍ക്ക് 51 തനതായ രുചികളില്‍ പാനി പൂരി വിളമ്പിയതിന് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. എട്ട് വര്‍ഷത്തിന് ശേഷം, ഗൂഗിള്‍ ഈ നേട്ടത്തെയും പാനി പൂരിയുമായുള്ള ഇന്ത്യയുടെ സ്ഥായിയായ പ്രണയത്തെയും ആദരിക്കുകയാണ്.

'ഉരുളക്കിഴങ്ങ്, ചെറുപയര്‍, മസാലകള്‍, അല്ലെങ്കില്‍ മുളകും ഫ്‌ളേവറുള്ള വെള്ളവും മറ്റും നിറച്ച് ക്രിസ്പിയായ പുറംതോടില്‍ നിര്‍മ്മിച്ച പ്രശസ്തമായ ദക്ഷിണേഷ്യന്‍ സ്ട്രീറ്റ് ഫുഡ്' എന്ന് വിശേശിപ്പിച്ചാണ് ഗൂഗിള്‍ പുതിയ പാനി പൂരി ഗെയിം ഡൂഡില്‍ അവതരിപ്പിച്ചത്.

ഐതിഹ്യമനുസരിച്ച്, മഹാഭാരത കാലത്ത് ദ്രൗപതിയാണ് പാനി പുരി ആദ്യമായി കണ്ടുപിടിച്ചതത്രെ. ദ്രൗപദി പാണ്ഡവരുടെ പത്‌നിയായപ്പോഴും യോദ്ധാക്കള്‍ പരിമിതമായ വിഭവങ്ങളുമായി വനവാസത്തില്‍ കഴിയുകയായിരുന്നു എന്നാണ് കഥ. പാണ്ഡവരുടെ അമ്മയായ കുന്തി ദ്രൗപദിയോട് ബാക്കിയുള്ള ആലു സബ്ജിയും ഗോതമ്പ് മാവും ഉപയോഗിച്ച് അഞ്ച് പുരുഷന്മാരുടെയും വിശപ്പകറ്റാന്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ പറഞ്ഞു. ദ്രൗപദി ഉണ്ടാക്കിയ വിഭവം പാണ്ഡവരുടെ വിശപ്പകറ്റാന്‍ സഹായകമായ ഒരു പാനി പൂരി ആയിരുന്നു എന്ന് ഐതിഹ്യം പറയുന്നു.

ഈ ജനപ്രിയ തെരുവ് ഭക്ഷണത്തിന് നിരവധി ദേശത്തിന് അനുസരിച്ച് വേറിട്ട പാചക രീതികള്‍ ഉണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇതിന് വിവധ രുചികളാണ് സമ്മാനിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പാനി പൂരി സാധാരണയായി വേവിച്ച ചെറുപയര്‍, വെള്ള പയര്‍ മിശ്രിതം തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്നു. അതിനുശേഷം മസാലയിലിട്ട ശേഷം കഴിക്കുന്നു.

പഞ്ചാബ്, ജമ്മു കശ്മീര്‍, ന്യൂഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഗോള്‍ ഗപ്പ എന്നാല്‍ ഉരുളക്കിഴങ്ങും ചിപ്പിയയും നിറച്ച ചെറിയ തെരുവ് ഭക്ഷണമാണ്. ഇവിടെ ഉപയോഗിക്കുന്ന പാനിക്കും വ്യത്യാസമുണ്ട്.

അതുപോലെ, പശ്ചിമ ബംഗാളിലും ബീഹാറിലെയും ജാര്‍ഖണ്ഡിലെയും ചില ഭാഗങ്ങളില്‍ തെരുവ് ഭക്ഷണത്തെ പുച്ച്ക, അല്ലെങ്കില്‍ ഫുച്ച്ക എന്ന് വിളിക്കുന്നു. ഇതില്‍ പുളി പള്‍പ്പ് പ്രധാന ചേരുവയാണ്.

ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന രുചികളും വലിയ വ്യാപ്തിയും ഉള്ള പാനി പൂരിക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്.

'ഇന്നത്തെ ഇന്ററാക്ടീവ് ഗെയിം ഡൂഡില്‍ കളിക്കുക, പാനി പൂരിയുടെ ഓര്‍ഡറുകള്‍ നിറയ്ക്കാന്‍ ഒരു തെരുവ് കച്ചവട സംഘത്തെ സഹായിക്കുക. ഓരോ ഉപഭോക്താവിന്റെയും സ്വാദും അളവും ഇഷ്ടപ്പെടുന്ന പൂരികള്‍ തിരഞ്ഞെടുക്കുക, അവരെ സന്തോഷിപ്പിക്കാന്‍,'' കമ്പനി എഴുതുന്നു.

Tags:    

Similar News