ഇറാനിലെ 70% പെട്രോള്‍ പമ്പുകളും ഹാക്ക് ചെയ്തു; പിന്നില്‍ ഇസ്രയേലെന്ന് റിപ്പോര്‍ട്ട്

ഇറാനിലുടനീളമുള്ള പമ്പുകള്‍ ഡിസംബര്‍ 18ന് പ്രവര്‍ത്തനരഹിതമാക്കിയത് പ്രിഡേറ്ററി സ്പാരോ എന്നു പേരുള്ള ഹാക്കര്‍മാര്‍

Update: 2023-12-18 12:04 GMT

ഇറാനിലെ 70 ശതമാനം വരുന്ന പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേലില്‍നിന്നുള്ള ഒരു ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രിഡേറ്ററി സ്പാരോ (predatory sparrow) എന്നു പേരുള്ള ഹാക്കര്‍മാര്‍ ഇറാനിലുടനീളമുള്ള പമ്പുകള്‍ ഡിസംബര്‍ 18ന് പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്നു എന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം സ്ഥിരീകരിച്ച് പ്രിഡേറ്ററി സ്പാരോയുടെ പേരിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

2021-ല്‍ ഇറാന്റെ ഇന്ധന വിതരണ സംവിധാനത്തിനെതിരെയുണ്ടായ സൈബര്‍ ആക്രമണം രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചിരുന്നു. ഇതാകട്ടെ, വാഹനയാത്രക്കാരുടെ വന്‍ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തിരുന്നു.

ഇറാന്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറാനെതിരെ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്.

Tags:    

Similar News