ഐസിഎല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് കൊച്ചിയില്‍

ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് മുഖ്യതിഥി

Update: 2025-08-19 10:49 GMT

ഇന്ത്യയിലെ പ്രമുഖ എന്‍എഫ്ബിസികളില്‍ ഒന്നായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് കൊച്ചിയില്‍. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് മുഖ്യതിഥിയായിരുന്നു.

പാര്‍ലമെന്റ് അംഗം ഹൈബി ഈഡന്‍, നിയമസഭാംഗം ഉമ തോമസ്, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, സിഇഒ ഉമ അനില്‍കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

വിശ്വാസ്യത, സുതാര്യത, കസ്റ്റമര്‍-സെന്‍ട്രിക് അപ്രോച്ച് എന്നീമൂല്യങ്ങളുമായി ഇന്ത്യയിലെ ജനങ്ങളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ്. ഇന്ന് 3.5 ദശലക്ഷത്തിലധികം കസ്റ്റമേഴ്‌സും, 300-ലധികംബ്രാഞ്ചുകളുമായി, അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സിന്റെ ഉദ്ഘാടനത്തിലൂടെ, കൂടുതല്‍ ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ജീവിതത്തിന്റെ പുരോഗതിക്ക് ഉതകുന്ന സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നതിലാണ് കമ്പനി ശ്രദ്ധ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ്. 

Tags:    

Similar News