അദാനി പോർട്സിന്റെ റേറ്റിംഗ് ഔട്ടിലൂക് ഇക്ര നെഗറ്റീവ് ആക്കി കുറച്ചു

  • ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വഴക്കവും, കടത്തിന്റെ വലിയൊരു ഭാഗം ദൈർഘ്യമേറിയ കാലയളവിൽ കുറഞ്ഞ പലിശ നിരക്കിൽ വീണ്ടും മറ്റൊരു ബാധ്യതയാക്കി ഉപയോഗിക്കാനുള്ള ശേഷിയും പ്രതികൂലമായി ബാധിച്ചു
  • കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമ്പനി ലോജിസ്റ്റിക്ക് മേഖലയിൽ പ്രധാന തുറമുഖങ്ങളും, ആസ്തികളും ഏറ്റെടുക്കുന്നതായി ഏജൻസി അഭിപ്രായപ്പെട്ടു.

Update: 2023-03-04 09:57 GMT

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA), അദാനി പോർട്സിന്റെ റേറ്റിംഗ് ICRA]AA+ ൽ നിലനിർത്തിയപ്പോൾ കമ്പനിയുടെ ഔട്ടിലൂക്  'സ്റ്റേബിളി'ൽ നിന്നും 'നെഗറ്റീവ്' (Stable to Negative) ആക്കി കുറച്ചു.

അദാനി പോർട്സിന്റെ ആഭ്യന്തര ആഗോള വിപണികളിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനുള്ള ശേഷി പരിശോധിച്ചു വരികയാണെന്നും ഇക്ര വ്യക്തമാക്കി.

ഹിൻഡൻ ബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പിന്റെ കമ്പനികൾ സമാഹരിച്ച അന്താരാഷ്ട്ര ബോണ്ടുകളുടെ ആദായവും, ഓഹരികളുടെ വിലയും തകർന്നതിനാൽ ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയിൽ കോട്ടം സൃഷ്ടിച്ചതിനാലാണ് ഇക്ര റേറ്റിംഗിൽ പരിഷ്കരണം നടത്തിയത്.

ജനുവരി 24 നാണ് സ്റ്റോക്ക് കൃത്രിമത്വം, അക്കൗണ്ട് തട്ടിപ്പ് മുതലായ ആരോപണങ്ങൾ ഉന്നയിച്ച് ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പുറത്തുവിട്ടത്.

ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻ ബെർഗിനെതിരെ നിയമ നടപടിയുമായി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു.

എന്നാൽ റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ തകർച്ചയാണുണ്ടായത്.

ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വഴക്കവും, കടത്തിന്റെ വലിയൊരു ഭാഗം ദൈർഘ്യമേറിയ കാലയളവിൽ കുറഞ്ഞ പലിശ നിരക്കിൽ വീണ്ടും മറ്റൊരു ബാധ്യതയാക്കി ഉപയോഗിക്കാനുള്ള ശേഷിയും പ്രതികൂലമായി ബാധിച്ചുവെന്ന് ഇക്ര ചൂണ്ടിക്കാട്ടി.

കൂടാതെ ഗ്രൂപ്പ് സ്ഥാപനങ്ങളിൽ റെഗുലേറ്ററിയുടെ സൂക്ഷ്മ പരിശോധന കൂടുതൽ കർശനമാക്കിയതിനാൽ അദാനി പോർട്സിന്റെ വായ്പ ഗുണ നിലവാരത്തിൽ ഇതിന്റെ സ്വാധീനം പ്രതിഫലിക്കുമെന്നും ഇക്ര വ്യക്തമാക്കി.

അദാനി പോർട്സിന്റെ പണലഭ്യത ശക്തമായി നില നിൽക്കുന്നുണ്ടെങ്കിലും 2025 സാമ്പത്തിക വർഷത്തിൽ കാലാവധി തീരുന്ന 650 മില്യൺ ഡോളറിന്റെ അന്താരാഷ്ട്ര ബോണ്ട് തിരിച്ചടക്കേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമ്പനി ലോജിസ്റ്റിക്ക് മേഖലയിൽ പ്രധാന തുറമുഖങ്ങളും, ആസ്തികളും ഏറ്റെടുക്കുന്നതായി ഏജൻസി അഭിപ്രായപ്പെട്ടു. ഇത് കമ്പനിയുടെ ബിസിനസ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനു സഹായിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത ആകെ ചരക്കിന്റെ 24 ശതമാനവും കമ്പനിയുടെ സംഭാവനയാണ്. കണ്ടെയ്‌നർ വിഭാഗത്തിൽ ഏകദേശം 43 ശതമാനവും കൽക്കരിയിൽ 35 ശതമാനവും വിഹിതമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ, കൽക്കരിയിലുള്ള വിഹിതം കുറഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് കൂടുതൽ കുറയുമെന്നും ഏജൻസി അഭിപ്രായപ്പെടുന്നു.

കമ്പനി നിലവിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികൾ മൊത്ത ആസ്തിയുടെ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തത്തിലുള്ള വായ്പ പ്രൊഫൈലിൽ അത്ര തന്നെ ആഘാതമേല്പിക്കില്ല എന്നും ഏജൻസി പറയുന്നു.

Tags:    

Similar News