കനേഡിയൻ പൗരന്മാർക്കായുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കുന്നു

Update: 2023-10-25 18:26 GMT

നിർത്തിവെച്ച കനേഡിയൻ പൗരന്മാർക്കായുള്ള വിസ സേവനകൾ ഭാഗികമായി  പുനഃരാരംഭിക്കാൻ  ഇന്ത്യ  തീരുമാനിച്ചു. . കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ ഇന്ന്  ( ഒക്ടോബര് 23 ) വൈകി ഇറക്കിയ ഒരു പത്ര കുറിപ്പ്  അനുസരിച്ചു എൻട്രി വിസ, മെഡിക്കൽ വിസ , കോൺഫ്രൻസ് വിസ, ബിസിനസ് വിസ എന്നിവക്കായുള്ള സേവന ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് ലഭ്യമാക്കും.

ഈ സേവങ്ങൾ വ്യാഴാഴ്ച മുതലായിരിക്കും പുനഃരാഭിക്കുക എന്ന് റിലീസ് പറയുന്നു.  

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടന്നുള്ള കാനഡയുടെ ആരോപണത്തെ തുടര്ന്നു താറുമാറായ നയതന്ത്ര ബന്ധത്തെ തുടർന്നാണ് കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനം ഇന്ത്യ നിർത്തി വെച്ചത് 

 

Tags:    

Similar News