ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ ആരംഭിച്ചു

സ്പീഡ് ബോട്ടുകള്‍, കയാക്ക് (ചെറു നൗക), മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജല വിനോദങ്ങള്‍ എന്നിവ മേളയിലുണ്ട്

Update: 2024-02-08 12:06 GMT

രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്‌പോര്‍ട്‌സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ ആറാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ആരംഭിച്ചു. 10 വരെ പ്രദര്‍ശനമുണ്ടാകും.

സ്പീഡ് ബോട്ടുകള്‍, കയാക്ക് (ചെറു നൗക), മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജല വിനോദങ്ങള്‍ എന്നിവ മേളയിലുണ്ട്.

ഈ രംഗത്തുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ എന്നിവരുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനുമുണ്ട്.

25 ലക്ഷം രൂപ വില വരുന്ന 1100 സിസിയുടെ വാട്ടര്‍ സ്‌കൂട്ടര്‍, 29000 രൂപ മുതല്‍ വില വരുന്ന കയാക്ക് എന്നിവ മേളയുടെ ആകര്‍ഷണങ്ങളില്‍ ചിലതാണ്.

മേളയുടെ രണ്ടാം ദിനമായ ഫെബ്രുവരി 9ന് വിവിധ പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്.




Tags:    

Similar News