കോവിഡ് വ്യാപിക്കുന്നത് അതിവേഗം; രോഗികള്‍ 4866 ആയി, മരണവും ഉയരുന്നു

കേരളത്തില്‍ സജീവ കേസുകള്‍ 1487 ആയി

Update: 2025-06-05 09:38 GMT

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പുതിയ രോഗബാധകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 4866 ആയി ഉയര്‍ന്നു.

രോഗബാധ വര്‍ധിക്കുന്നതിനനുസരിച്ച് മരണവും കൂടുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. രോഗം അപകടകരമാകുന്ന സ്ഥിതി നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

എന്തെങ്കിലും രോഗം ബാധിച്ചവര്‍ അതീവ കരുതലോടെ നീങ്ങേണ്ടതിന്റെ പ്രാധാന്യവും ഈ സാഹചര്യം എടുത്തുകാട്ടുന്നു.

ഒരു ദിസത്തിനിടെ കോവിഡ് ബാധിച്ച് ഏഴ്‌പേര്‍കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ചുമാസമായ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഏറ്റവുമധികം രോഗികളുള്ളത് കേരളത്തിലാണ്. ഒരു ദിവസത്തിനിടെ 114 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകള്‍ 1487 ആയി ഉയര്‍ന്നു. 

Tags:    

Similar News