റഷ്യന്‍ എണ്ണ ഇന്ത്യ നിര്‍ത്തിയോ? ആശയകുഴപ്പത്തില്‍ ട്രംപും

Update: 2025-08-02 12:41 GMT

റഷ്യന്‍ എണ്ണ വിഷയത്തില്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന പരോക്ഷ മറുപടി നല്‍കി ഇന്ത്യ. എണ്ണ വാങ്ങുന്നത് നിര്‍ത്തിയിട്ടില്ല. മാര്‍ക്കറ്റ് ലഭ്യതയും ആഗോള തലത്തില്‍ നിലനില്‍ക്കുക സാഹചര്യങ്ങളും പരിഗണിച്ചാണ് എണ്ണ വിഷയത്തില്‍ രാജ്യം തീരുമാനമെടുക്കുന്നത്. റഷ്യയുമായുള്ള നയതന്ത്ര ബന്ധം മികച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ എണ്ണ കമ്പനികള്‍ റഷ്യന്‍ വിതരണക്കാരില്‍ നിന്ന് എണ്ണ ശേഖരിക്കുന്നത് നിര്‍ത്തിതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം വന്നത്. ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണവാങ്ങില്ലെന്ന് കേട്ടു. ഇത് ശരിയാണെങ്കില്‍ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ട്രംപിന്‍രെ വാക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഇന്ത്യന്‍ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മാംഗളൂര്‍ റിഫൈനറി പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ കഴിഞ്ഞയാഴ്ച്ചകളില്‍ റഷ്യന്‍ ഇടപാടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ കമ്പനികളോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇക്കാര്യത്തില്‍ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം, ഈ പൊതുമേഖല കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എണ്ണയ്ക്കായി തിരിഞ്ഞെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി എണ്ണ വാങ്ങലിനായി ചര്‍ച്ച നടക്കുന്നതായും സൂചനകളുണ്ട്.

Tags:    

Similar News