ബെംഗളൂരു പുതിയ മുംബൈയോ? തിരക്കേറിയ മെട്രോയുടെ വീഡിയോ ചര്‍ച്ചയാകുന്നു

  • നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി
  • ചിലര്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുമായി മെട്രോയെ താരതമ്യപ്പെടുത്തി

Update: 2023-10-28 11:44 GMT

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ കഥകള്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ നഗരത്തിലേക്ക് എത്തുന്നതെങ്ങനെയെന്ന ചോദ്യം എന്നും പ്രസക്തമാണ്. പുതിയ പുതിയ സംഭവങ്ങളിലൂടെ ആളുകളെ വിസ്മയിപ്പിക്കുന്നതില്‍ ഈ നഗരം ഒരിക്കലും പരാജയപ്പെടുന്നുമില്ല.

തിരക്കേറിയ സമയങ്ങളില്‍ ബെംഗളൂരു മെട്രോയ്ക്കുള്ളിലെ സാഹചര്യം പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് മുംബൈയിലെ പ്രശസ്തമായ ലോക്കല്‍ ട്രെയിനുകളുമായി താരതമ്യപ്പെടുത്തുന്നു. ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വമായ ക്ലിപ്പില്‍, മെട്രോ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണുന്നു, കയറാന്‍ ഒരു നീണ്ട ക്യൂ.

വീഡിയോ അപ്ലോഡ് ചെയ്തതുമുതല്‍ വൈറലായി. അത് വലിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു. ബെംഗളൂരുവിലെ മെട്രോയും മുംബൈയിലെ ലോക്കല്‍ ട്രെയിനുകളും തമ്മിലുള്ള താരതമ്യത്തിന് അങ്ങനെ തുടക്കമാകുകയും ചെയ്തു.

വീഡിയോ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ചിലര്‍ ഇത് മുംബൈയിലെ തിരക്കേറിയ ട്രെയിനുകളെ അനുസ്മരിപ്പിക്കുന്നതായി കാണുമ്പോള്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പ്രതിഫലനമായാണ് മറ്റുള്ളവര്‍ ഇതിനെ കാണുന്നത്.

പലപ്പോഴും ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരു, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും ജനസംഖ്യാ വളര്‍ച്ചയും കണ്ടു. ഇത് പൊതു ഗതാഗത സംവിധാനത്തില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

Tags:    

Similar News