ഗംഗാജലം ജിഎസ്ടി പരിധിയിലോ?

  • ചില മാധ്യമറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്നതിന് കാരണമായത്
  • 2017ല്‍ തീരുമാനമായ കാര്യമാണ് വീണ്ടും ചര്‍ച്ചയായത്

Update: 2023-10-12 12:16 GMT

ഗംഗാജലവും പൂജാസാമഗ്രികളും ജിഎസ്ടി പരിധിയില്‍ പെടുമോ ? ഇപ്പോള്‍ ഈ വിഷയം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നു. ഉത്സവ സീസണിന് മുന്നോടിയായി, ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ട്വീറ്റു ചെയ്തു.

ഗംഗാജലം, പൂജ സാമഗ്രികള്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടി തുടരുമെന്നാണ് ധനമന്ത്രാലയം അറിയിക്കുന്നത്.

ഇപ്പോള്‍ ഗംഗാജലത്തിന് ജിഎസ്ടി ബാധകമാണോ എന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകത ഉണ്ടായത് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മൂലമാണെന്ന് സിബിഐസി വ്യക്തമാക്കുന്നു.

'' വീട്ടുകാര്‍ പൂജയില്‍ ഉപയോഗിക്കുന്ന ഗംഗാജലത്തിനെയും പൂജാ സമഗ്രിയെയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017ല്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 14, 15 യോഗങ്ങളില്‍ പൂജ സാമഗ്രി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ജിഎസ്ടി ഒഴിവാക്കിയ പട്ടികയയില്‍ അവയെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു- ട്വീറ്റില്‍ പറയുന്നു.

കാജല്‍, കുങ്കുമം, ബിന്ദികള്‍, സിന്ദൂരം, പ്ലാസ്റ്റിക്, ഗ്ലാസ് വളകള്‍, തുടങ്ങി എല്ലാത്തരം പൂജാസാമഗ്രികളെയും ജിഎസ്ടിക്ക് കീഴിലുള്ള നികുതിയുടെ പരിധിയില്‍ നിന്ന് അന്ന് കൗണ്‍സില്‍ ഒഴിവാക്കിയിരുന്നു

എറ്റവും പുതിയ പ്രതിമാസ ജിഎസ്ടി കളക്ഷന്‍ തുടര്‍ച്ചയായ ഏഴാം മാസവും 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തി.

ഏറ്റവും പുതിയ ജിഎസ്ടി ഡാറ്റ 2023-24 ലെ ശരാശരി പ്രതിമാസ ശേഖരണം 1.65 ലക്ഷം കോടി രൂപയിലെത്തിച്ചു.

Tags:    

Similar News