നികുതി വിഹിതമായ 2,246 കോടി രൂപ കേരളത്തിന് കൈമാറി കേന്ദ്രം

നികുതി വിഭജനത്തിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്; 20,929 കോടി രൂപ. തൊട്ടുപിന്നാലെ ബിഹാറിനും (11,734 കോടി രൂപ); ഏറ്റവും കുറവ് വിഹിതം ലഭിച്ചത് ഗോവയ്ക്കാണ് (450 കോടി രൂപ). നികുതി വിഭജനം പ്രാഥമികമായി ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാലാണ് ഏറ്റവും കൂടുതൽ വിഹിതം ഉത്തർപ്രദേശിന് ലഭിക്കുന്നത്.

Update: 2022-11-11 08:28 GMT


തിരുവനന്തപുരം: സംസ്ഥാന സർക്കാരുകൾക്കുള്ള കേന്ദ്രസർക്കാരിന്റെ നികുതി വിഹിതത്തിന്റെ രണ്ട് ഗഡുക്കൾ ഒരുമിച്ചു 2,246 കോടി രൂപ കേരളത്തിന് ഇന്നലെ കൈമാറി. ഓരോ മാസവും ലഭിക്കേണ്ട തുക ഒരുമിച്ചാണ് ഇപ്രാവശ്യം കേരളത്തിന് ലഭിച്ചത്

"ഇത് സംസ്ഥാനങ്ങളുടെ കരങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ്; മൂലധനം വർധിപ്പിക്കാനും സംസ്ഥാനത്തിന്റെ വികസന ചെലവുകൾ വഹിക്കാനും ഇത് അത്യാവശ്യമാണ്," ഡിപ്പാർട്മെൻറ് പ്രസ്താവിച്ചു.

ഈ ഫണ്ട് റിലീസിലൂടെ, 2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്ര നികുതിയുടെ വിഹിതമായി കേരളത്തിന് ലഭിക്കേണ്ട ബജറ്റ് തുകയായ 11,902 കോടി രൂപയിൽ 6,905.17 രൂപയും ലഭിച്ചു കഴിഞ്ഞു.


സംസ്ഥാനങ്ങൾക്കുള്ള നികുതി വിഭജനത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ സംഭരിക്കുന്ന മൊത്തം നികുതിയുടെ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്കായി വീതം വെക്കുന്നത്. അതിൽ 1.925 ശതമാനം മാത്രമേ കേരളത്തിന് ലഭിക്കൂ. 


നികുതി വിഭജനത്തിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്; 20,929 കോടി രൂപ. തൊട്ടുപിന്നാലെ ബിഹാറിനും (11,734 കോടി രൂപ); ഏറ്റവും കുറവ് വിഹിതം ലഭിച്ചത് ഗോവയ്ക്കാണ് (450 കോടി രൂപ).


നികുതി വിഭജനം പ്രാഥമികമായി ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാലാണ് ഏറ്റവും കൂടുതൽ വിഹിതം ഉത്തർപ്രദേശിന് ലഭിക്കുന്നത്.


എല്ലാ സംസ്ഥാന സർക്കാരുകൾക്കുമുള്ള സാധാരണ പ്രതിമാസ വിഹിതമായ 58,333 കോടി രൂപയുടെ രണ്ട് ഗഡുക്കളായ 1,16,665 കോടി രൂപയാണ് വ്യാഴാഴ്ച കേന്ദ്ര സർക്കാർ അനുവദിച്ചത്.

റവന്യൂ കമ്മി ഗ്രാന്റ്

കേരളത്തിന് മറ്റ് ചില സംസ്ഥാനങ്ങൾക്കൊപ്പം റവന്യൂ കമ്മി ഗ്രാന്റായി കേന്ദ്രത്തിൽ നിന്ന് 1,097 കോടി രൂപ ലഭിക്കുന്നു, ഈ തുകയിൽ പശ്ചിമ ബംഗാളിന് ശേഷം കേരളം രണ്ടാം സ്ഥാനത്താണ്.

2022-23 മുതൽ 2025-26 വരെയുള്ള നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് (കേരളത്തിന്) മൊത്തം 86,201 കോടി രൂപ ലഭിക്കാൻ അർഹതയുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശയുടെ ഭാഗമാണിത്. 

Tags:    

Similar News