ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫിസ് തൃശ്ശൂരില്‍

ഐസിഎല്‍ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ലാന്‍സേദ ധനകാര്യമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു

Update: 2025-07-12 11:26 GMT

ബാങ്കിതര ധനകാര്യ സ്ഥാപനമായ ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫിസ് തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടായി കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ലാന്‍സേദ ഐസിഎല്‍ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ധനകാര്യമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

ഐസിഎല്‍ ഗ്രൂപ്പ് സിഎംഡിയും ലാന്‍സേദ ഡയറക്ടറൂമായ അഡ്വ.കെ.ജി.അനില്‍കുമാര്‍ കോര്‍പ്പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് ഓഫിസിനോട് അനുബന്ധിച്ച് തൃശ്ശൂര്‍ ബ്രാഞ്ചും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കൊല്‍ക്കത്തയിലാണ് ആദ്യ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 50 ബ്രാഞ്ചുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കെ.ജി.അനില്‍കുമാര്‍ പറഞ്ഞു. സ്വര്‍ണ പണയ വായ്പ ഉള്‍പ്പടെ വിവിധ വായ്പ സേവനങ്ങള്‍ ലാന്‍സേദ നല്‍കുന്നുണ്ട്. ഡയറക്ടര്‍ ഉമ അനില്‍കുമാര്‍, തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്, കെ.ബാലചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News