എല്‍ഐസിക്ക് ഏപ്രിലില്‍ പ്രീമിയമായി ലഭിച്ചത് റെക്കോര്‍ഡ് തുക

  • 2023 ഏപ്രിലില്‍ എല്‍ഐസി ശേഖരിച്ചത് 5,810.10 കോടി രൂപ. 2024 ഏപ്രിലില്‍ എല്‍ഐസി ശേഖരിച്ചത് 12,383.64 കോടി രൂപ
  • 2024 ഏപ്രിലില്‍ എല്‍ഐസി വിറ്റ പോളിസി, സ്‌കീമുകള്‍ എന്നിവയുടെ മൊത്തം എണ്ണത്തിലും 9.12 ശതമാനത്തിന്റെ വര്‍ധന
  • 2024 ഏപ്രിലില്‍ സ്വകാര്യ മേഖലയിലുള്ള കമ്പനികളും എല്‍ഐസിയും ചേര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയമായി ശേഖരിച്ചത് 20,258.86 കോടി രൂപ

Update: 2024-05-10 11:38 GMT

ഈ വര്‍ഷം ഏപ്രിലില്‍ എല്‍ഐസി പ്രീമിയം തുകയായി മൊത്തം ശേഖരിച്ചത് 12,383.64 കോടി രൂപ.

2023 ഏപ്രിലില്‍ ശേഖരിച്ചത് 5,810.10 കോടി രൂപയായിരുന്നു. 113.14 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ എല്‍ഐസി കൈവരിച്ചത്.

2024 ഏപ്രിലില്‍ എല്‍ഐസി വിറ്റ പോളിസി, സ്‌കീമുകള്‍ എന്നിവയുടെ മൊത്തം എണ്ണത്തിലും 9.12 ശതമാനത്തിന്റെ വര്‍ധനയോടെ 8.56 ലക്ഷത്തിലെത്തി.

2023 ഏപ്രിലില്‍ ഇത് 7.85 ലക്ഷമായിരുന്നു.

2024 ഏപ്രിലില്‍ സ്വകാര്യ മേഖലയിലുള്ള കമ്പനികളും എല്‍ഐസിയും ചേര്‍ന്ന് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയമായി ശേഖരിച്ചത് 20,258.86 കോടി രൂപയാണ്.

2023 ഏപ്രിലില്‍ ഇത് 12,565.31 കോടി രൂപയായിരുന്നു.

61.23 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.

Tags:    

Similar News