എഐ പ്രാവീണ്യമുള്ളവര്‍ക്ക് നേരിട്ട് ജോലി വാഗ്ദാനം ചെയ്ത് സുക്കര്‍ബെര്‍ഗ്

  • ഗൂഗിളില്‍ നിന്നും എഐ ഗവേഷകരെ മെറ്റയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം
  • എഐ രംഗത്തെ ഒരു പ്രബല കമ്പനിയാക്കി മെറ്റയെ മാറ്റുകയെന്നതാണ് ലക്ഷ്യം
  • ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെ ഗവേഷകര്‍ക്ക് സുക്കര്‍ബെര്‍ഗ് ജോലി വാഗ്ദാനം ചെയ്ത് നേരിട്ട് ഇമെയില്‍ അയച്ചു

Update: 2024-03-26 11:40 GMT

ജനറേറ്റീവ് എഐയോട് താല്‍പര്യം വര്‍ധിച്ചു വരികയാണ്. ടെക്‌നോളജി രംഗത്തെ ഭാവിയാണിതെന്നും വിദഗ്ധര്‍ പറയുന്നു. ഈ വാദം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു റിപ്പോര്‍ട്ട്.

മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഗൂഗിളില്‍ നിന്നും എഐ ഗവേഷകരെ മെറ്റയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെ ഗവേഷകര്‍ക്ക് സുക്കര്‍ബെര്‍ഗ് ജോലി വാഗ്ദാനം ചെയ്ത് നേരിട്ട് ഇമെയില്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇമെയിലില്‍ സുക്കര്‍ബെര്‍ഗ് എഐയുടെ പ്രാധാന്യം ഊന്നിപ്പറയുകയും മെറ്റയില്‍ ഉടന്‍ തന്നെ അവരുടെ സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൂചിപ്പിച്ചു.

ഇന്റര്‍വ്യു നടത്താതെ തന്നെ ജോലി നല്‍കാമെന്ന വാഗ്ദാനമാണ് മെറ്റ എഐയില്‍ പ്രാവീണ്യമുള്ളവര്‍ക്കു മുന്‍പാകെ വച്ചിരിക്കുന്നത്.

എഐ രംഗത്തെ ഒരു പ്രബല കമ്പനിയാക്കി മെറ്റയെ മാറ്റുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജോലി വാഗ്ദാനവുമായി വന്നതിനു പിന്നിലുള്ള കാരണമെന്നാണ് സൂചന.

Tags:    

Similar News