നാച്വറല്‍ എഡിബിള്‍സ് കലൂരില്‍
- 'റൈസിംഗ് എബൗവ് ഓര്‍ഗാനിക്' എന്നതാണ് നാച്വറല്‍ എഡിബിള്‍സിന്റെ ടാഗ്‍ലൈന്‍
കൊച്ചി:പ്രകൃതിദത്ത ഭക്ഷണങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് നാച്വറല്‍ എഡിബിള്‍സ്. കലൂര്‍ സ്റ്റേഡിയം ബില്‍ഡിംഗിലെ സ്റ്റോര്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.
'റൈസിംഗ് എബൗവ് ഓര്‍ഗാനിക്' എന്നതാണ് നാച്വറല്‍ എഡിബിള്‍സിന്റെ ടാഗ്‍ലൈന്‍. ഇത് പൂര്‍ണമായും ഒരു പ്രകൃതിദത്ത കാര്‍ഷിക ഉല്‍പ്പന്ന സ്റ്റോറാണ്.
ജി സി ഡി എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എര്‍ത്ത് ബൈറ്റ്‌സ് ഫുഡ്സ് ഡയറക്ടര്‍ ബിജി ഹിലാല്‍, ഡയറക്ടര്‍ നീന സലിം, ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.എ മുഹമ്മദ് സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.