നാവിക സേനക്കായി റഫാല്‍; ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടു

  • 26 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്
  • 63,000 കോടി രൂപയുടേതാണ് കരാര്‍

Update: 2025-04-28 11:10 GMT

നാവികസേനക്കായി ഫ്രാന്‍സില്‍ നിന്നും റഫാല്‍-എം യുദ്ധവിമാനങ്ങള്‍ ഇന്ത്യവാങ്ങുന്നു. 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകളാണ് രാജ്യം വാങ്ങുന്നത്. ഇതിനായി ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു. 63,000 കോടി രൂപ വരുന്നതാണ് ഈ കരാര്‍.

നേരത്തെ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിരുന്നു.നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയില്‍ വിന്യസിക്കാനാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.

ഇടപാട് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈവര്‍ഷം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായിരുന്നു. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കണമെന്നാണ് വ്യവസ്ഥ.

22 സിംഗിള്‍ സീറ്റ് റഫാല്‍ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാല്‍ ബി ട്രെയിനര്‍ വിമാനങ്ങളുമാണ് കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ഫ്രാന്‍സ് നല്‍കുക. പൈലറ്റുമാര്‍ക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയും കരാറിലുണ്ടെന്നാണ് വിവരം. ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലെക്കോര്‍ണോയുടെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് കരാര്‍ ഒപ്പിട്ടത്. 

Tags:    

Similar News