അയോധ്യയില്‍ മൊബൈല്‍ പേയ്‌മെന്റ്‌സ്: പേടിഎം ധാരണാപത്രം ഒപ്പുവച്ചു

  • ഭക്തര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഡിജിറ്റല്‍/ മൊബൈല്‍ പേയ്‌മെന്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്
  • മൊബൈല്‍ പേയ്‌മെന്റ് നടത്താനുള്ള സൗകര്യം ഒരുക്കുന്നതിനാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്

Update: 2024-01-05 12:17 GMT

മൊബൈല്‍ പേയ്‌മെന്റ് സേവനം വാഗ്ദാനം ചെയ്യുന്ന പേടിഎം ബ്രാന്‍ഡിന്റെ ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അയോധ്യയില്‍ മൊബൈല്‍ പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നതിന് അയോധ്യ നഗര്‍ നിഗവുമായി ധാരണാപത്രം ഒപ്പുവച്ചു.

പേടിഎം ക്യുആര്‍ കോഡ്, സൗണ്ട് ബോക്‌സ്, കാര്‍ഡ് മെഷീന്‍ എന്നിവയിലൂടെ മൊബൈല്‍ പേയ്‌മെന്റ് നടത്താനുള്ള സൗകര്യം ഒരുക്കുന്നതിനാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ജനുവരി 22-നാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ചടങ്ങ് നടക്കുന്ന വേളയില്‍ തടസ്സങ്ങളില്ലാത്ത മൊബൈല്‍ പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കാനാണ് ഇതിലൂടെ പേടിഎം ലക്ഷ്യമിടുന്നത്.

അയോധ്യ സന്ദര്‍ശിക്കുന്ന ദശലക്ഷക്കണക്കിന് ഭക്തര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഡിജിറ്റല്‍/ മൊബൈല്‍ പേയ്‌മെന്റ് സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം അറിയിച്ചു.

ധാരണാപത്രം ഒപ്പുവച്ചതിലൂടെ സ്‌റ്റേറ്റ് നഗര്‍ നിഗം വകുപ്പുകള്‍ക്ക് കീഴിലുള്ള ക്യാഷ് കളക്ഷന്‍ സെന്ററുകളില്‍ പേടിഎം കാര്‍ഡ് മെഷീനുകളും വിന്യസിക്കും.

Tags:    

Similar News