ഇന്ത്യ-ക്യുബ ട്രേഡ് കമ്മീഷണറായ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുടയുടെ ആദരം

Update: 2023-03-03 08:04 GMT

ഇരിങ്ങാലക്കുട: ഇന്ത്യ ക്യുബ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ അഡ്വക്കേറ്റ് കെ ജി അനിൽകുമാറിനെ ആദരിക്കുന്നതിനായി ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുടയുടെ സാമൂഹ്യ ജീവിതത്തിൽ ജനങ്ങൾക്ക് പ്രതിസന്ധി നേരിടേണ്ടി വന്ന ഘട്ടത്തിൽ താങ്ങും തണലുമായി നിന്ന് അഡ്വക്കേറ്റ് കെജി അനിൽ കുമാറാണെന്ന് മന്ത്രി പറഞ്ഞു.

വളരെ വിസ്തൃതമായി ഇന്ത്യയിലെമ്പാടും ശാഖകളുള്ള ഐ സി എൽ എന്ന ഒരു വ്യവസായം സാമ്രാജ്യത്തിന്റെ ഉടമ ആയിരിക്കുമ്പോൾ തന്നെ നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങളും നിവർത്തികേടുകളും പങ്കുവെക്കാൻ പരിഹരിക്കാൻ അദ്ദേഹം ഒപ്പമുണ്ട് എന്നുള്ളത് നമ്മെ സംബന്ധിച്ച് പല ഘട്ടങ്ങളിലും ആശ്വാസമായിട്ടുണ്ട്. തൻറെ ബിസിനസിലൂടെ ആർജിക്കുന്ന ലാഭവിഹിതം മറ്റുള്ളവർക്ക് കൂടി വേണ്ടി പങ്കുവെക്കുവാൻ തയ്യാറാകുന്നു എന്നുള്ളത് വളരെയധികം അഭനന്ദനാര്ഹമാണെന്നു  മന്ത്രി കൂട്ടിച്ചേർത്തു

കഠിനാധ്വാനത്തിന്റെയും നിശ്ചിത ദൃഢത്തിന്റെയും ഒരു വിജയഗാഥയാണ് അഡ്വക്കേറ്റ് അനി കുമാറിൽ ലഭിക്കുന്ന അതി വിശിഷ്ടം പദവികൾ ആണെന്ന് അനുഗ്രഹ പ്രഭാഷണം നിർവഹിച്ച ഇരിങ്ങാലിക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

നഗരസഭ ചെയർപേഴ്സനും സംഘാടക സമിതി ചെയർമാനുമായ സോണിയ ഗിരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

എം എൽ മാരായ പി ബാലചന്ദ്രൻ, അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ, മുൻ എംപി സാവിത്രി ലക്ഷ്മണൻ, മുൻ ഗവ. ചീഫ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയടൻ, സംഘടന സമിതി രക്ഷാധികാരി എംപി ജാക്സൺ, നഗരസഭ വൈസ് ചെയർമാൻ ടിവി ചാർലി തുടങ്ങിയവർ സംസാരിച്ചു

അഡ്വക്കറ്റ് കെ ജി അനികുമാർ മറുപടി പ്രസംഗം നടത്തി ജനറൽ കൺവീനർ പ്രദീപ് മേനോൻ സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ ആർ വിജയ നന്ദിയും പറഞ്ഞു

തുടർന്ന് പ്രശസ്ത പിന്നണി ഗായകന്മാരായ സിത്താര കൃഷ്ണകുമാർ, നിരഞ്ജന എന്നിവർ നയിച്ച സംഗീത വിരുന്നു വർണ്ണ മഴയും ഉണ്ടായിരുന്നു.

പൊതുസമ്മേളനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരുന്നു.

Tags:    

Similar News