കേരളത്തിലെ ആദ്യ റെറ അംഗീകൃത ഷോപ്പിംഗ് മാള്‍ മലപ്പുറത്ത്

  • കരുവമ്പലം സയ്യിദ് ഇസ്മാഈല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള ഫിറ്റ്‌കോപ്പുമായി ചേര്‍ന്നാണ് പെരിന്തല്‍മണ്ണയില്‍ സെക്യൂറ സെന്റര്‍ തുടങ്ങുന്നത്

Update: 2022-12-12 11:45 GMT

മലപ്പുറം: ജില്ലയില്‍ സെക്യൂറ സെന്റര്‍ നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ ആദ്യ റെറ രജിസ്‌ട്രേഷനുള്ള ഷോപ്പിംഗ് മാളാണിത്. സെക്യൂറ ഗ്രൂപ്പാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍. കരുവമ്പലം സയ്യിദ് ഇസ്മാഈല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള ഫിറ്റ്‌കോപ്പുമായി ചേര്‍ന്നാണ് പെരിന്തല്‍മണ്ണയില്‍ സെക്യൂറ സെന്റര്‍ തുടങ്ങുന്നത്. ഹമീദ് ഹുസൈന്‍, കെപി നൗഷാദ്, സിഎം ഹാരിസ് എന്നിവര്‍ ഡയറക്ടര്‍മാരായ സെക്യൂറയുടെ മാനേജിംഗ് ഡയറക്ടര്‍ ക്രഡായി കേരള ചെയര്‍മാനും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എം എ മെഹ്ബൂബാണ്.

കണ്ണൂരില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷോപ്പിംഗ് മാള്‍ പെരിന്തല്‍മണ്ണയിലേക്കെത്തിയിരിക്കുന്നത്. 3.25 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ഒരുങ്ങുന്ന സെക്യൂറ സെന്റര്‍ വിപുലമായ സൗകര്യങ്ങളോടുകൂടിയാകും നാടിന് സമര്‍പ്പിക്കുക. 48000 സ്‌ക്വയര്‍ഫീറ്റ് ഹൈപ്പര്‍മാര്‍ക്കറ്റ്, അഞ്ചു സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ്, അമ്പതിലേറെ ലോകോത്തര ബ്രാന്റുകള്‍, ഫുഡ്‌കോര്‍ട്ട്, നാനൂറിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് ഏരിയ എന്നിവയോടുകൂടിയാണ് സെക്യൂറ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്.

Tags:    

Similar News