ചെറുകിടക്കാര്‍ക്കും വാങ്ങാം; മറയൂര്‍ ചന്ദനം ക്യാപ്സ്യൂള്‍ ലേലത്തിന്

  • ആദ്യ ക്യാപ്സ്യൂള്‍ ലേലം നാളെ നടത്തും

Update: 2022-12-13 05:30 GMT

മറയൂര്‍: മറയൂര്‍ ചന്ദനം വാങ്ങുന്നതിനായി ചന്ദനലേലം ഇനി മുതല്‍ ക്യാപ്സ്യൂള്‍ ലേലമാക്കും. ഇതുവഴി ചെറുകിടക്കാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും ലേലത്തില്‍ പങ്കാളികളാകാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ഇന്ത്യയിലെ വന്‍ കമ്പനികള്‍ മാത്രം പങ്കാളികളാകുന്ന ഇ-ലേലമാണ് വനം വകുപ്പ് ക്യാപ്സ്യൂള്‍ ലേലമാക്കുന്നത്. ഇതിലൂടെ ഒരു ലേലം കഴിഞ്ഞ് അടുത്ത ലേലത്തിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുകയും ചെറുകിട സ്ഥാപനങ്ങള്‍ക്കുകൂടി ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ആദ്യ ക്യാപ്സ്യൂള്‍ ലേലം നാളെ നടത്തും.ഒരു ദിവസം മാത്രമാണ് ഈ ലേലം. രണ്ടുദിവസം നാലു സെക്ഷനുകളായി മൊത്തം മൂന്നു ദിവസത്തെ ലേലമാണ്. അതില്‍ ഒരു ദിവസം തൈലം വില്പന നടത്തും.

ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍, ലേലനടപടികള്‍ നടത്തുക. വന്യമൃഗങ്ങള്‍ മൂലവും, പ്രകൃതിക്ഷോഭങ്ങള്‍ മൂലവും നശിച്ചതും, സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ നിന്നും ഉണങ്ങിവീഴുന്നതും മോഷ്ടാക്കളില്‍ നിന്ന് പിടിച്ചെടുക്കുന്നവയുമായ ചന്ദനത്തടികളാണ് മറയൂര്‍ ചന്ദനമായി ലേലത്തിനെത്തുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഈ ലേലത്തില്‍ നിന്നും 100 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കാറുള്ളത്.

Tags:    

Similar News