ആഢംബര ഭവനങ്ങളുടെ 90% കച്ചവടം നടക്കുന്നത് ഈ നഗരങ്ങളില്‍

90 ശതമാനം ആഢംബര ഭവനങ്ങളുടെയും വില്‍പ്പന നടന്നത് ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്

Update: 2023-11-27 12:11 GMT

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളില്‍ 4 കോടി രൂപയിലധികം മൂല്യമുള്ള ആഢംബര ഭവനങ്ങളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 97 ശതമാനം വര്‍ധിച്ചതായി റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സിബിആര്‍ഇ പറഞ്ഞു.

ഇതില്‍ 90 ശതമാനം ആഢംബര ഭവനങ്ങളുടെയും വില്‍പ്പന നടന്നത് ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്. ഡല്‍ഹിയില്‍ 37 ശതമാനവും, മുംബൈയില്‍ 35 ശതമാനവും, ഹൈദരാബാദില്‍ 18 ശതമാനവും, പുനെയില്‍ 4 ശതമാനവുമാണ് വില്‍പ്പന നടന്നത്.

ശക്തമായ സമ്പദ്‌വ്യവസ്ഥ, മെച്ചപ്പെട്ട ജീവിത നിലവാരത്തിനായുള്ള ആഗ്രഹം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ആഡംബര ഭവന വില്‍പ്പനയിലെ കുതിച്ചുചാട്ടത്തിനു കാരണമായി.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉത്സവ സീസണില്‍ ആഡംബര ഭവന വില്‍പ്പനയില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും സിബിആര്‍ഇ അറിയിച്ചു.

Tags:    

Similar News