നിലമ്പൂരില്‍ ഷൗക്കത്തിന് മിന്നും ജയം
ആര്യാടന്‍ ഷൗക്കത്തിന് ഭൂരിപക്ഷം പതിനായിരത്തിലേറെ
നിലമ്പൂര്‍ നിയമസഭാ മണ്ഡത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് തകര്‍പ്പന്‍ ജയം. നിലവില്‍ എല്‍ഡിഎഫ് സീറ്റായിരുന്ന നിലമ്പൂര്‍ ഷൗക്കത്ത് ഈ വിജയത്തിലൂടെ തിരിച്ചുപിടിച്ചു. എല്‍ഡിഎഫിന്റെ എം സ്വരാജിനെയാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. 11007 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്.
മണ്ഡലത്തില്‍ കറുത്തകുതിരയായി വിജയച്ചുകയറാന്‍ ഇറങ്ങിയ പി വി അന്‍വറിന് 19760 വോട്ടുകള്‍ നേടാനായി. ഇത് നിലമ്പൂര്‍ മണ്ഡലത്തിലെ വിജയത്തെ സ്വാധീനിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്.
2016ലും 2021ലും ഇടതു പിന്തുണയോടെ പിവി അന്‍വര്‍ വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍. അദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.