നാലാം പാദത്തില്‍ ടിസിഎസ് അറ്റാദായം 9% ഉയര്‍ന്ന് 12,434 കോടി രൂപയായി

  • രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ സേവന കമ്പനിയായ ടിസിഎസ് മാര്‍ച്ച് പാദത്തില്‍ 9.1 ശതമാനം വളര്‍ച്ച നേടി
  • അറ്റാദായം 12,434 കോടി രൂപയായി രേഖപ്പെടുത്തി
  • 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 9 ശതമാനം വര്‍ധിച്ച് 45,908 കോടി രൂപയായി

Update: 2024-04-12 11:26 GMT

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ സേവന കമ്പനിയായ ടിസിഎസ് മാര്‍ച്ച് പാദത്തില്‍ 9.1 ശതമാനം വളര്‍ച്ച നേടി. അറ്റാദായം 12,434 കോടി രൂപയായി രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 11,392 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 9 ശതമാനം വര്‍ധിച്ച് 45,908 കോടി രൂപയായി.

ഈ പാദത്തില്‍ വരുമാനം 3.5 ശതമാനം വര്‍ധിച്ച് 61,237 കോടി രൂപയായി. അതിന്റെ പ്രവര്‍ത്തന ലാഭം 1.50 ശതമാനം വര്‍ധിച്ച് 26 ശതമാനവുമായി.

ബെഞ്ച്മാര്‍ക്കിലെ 1.06 ശതമാനം തിരുത്തലിനെതിരെ വെള്ളിയാഴ്ച ബിഎസ്ഇയില്‍ ടിസിഎസ് സ്‌ക്രിപ്റ്റ് 0.45 ശതമാനം ഉയര്‍ന്ന് 4,000.30 രൂപയില്‍ ക്ലോസ് ചെയ്തു.

Tags:    

Similar News