ജീവനക്കാര്‍ക്ക് തോട്ടം ഉടമ ദീപാവലി സമ്മാനമായി നല്‍കിയത് ബുള്ളറ്റ്

എന്‍ഫീല്‍ഡ് കൂടാതെ ജീവനക്കാര്‍ക്ക് എല്‍സിഡി, ടിവി, കാഷ് ബോണസ് എന്നിവയും സമ്മാനമായി നല്‍കി

Update: 2023-11-06 06:52 GMT

ഉത്സവാഘോഷങ്ങളില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കു സമ്മാനങ്ങളും ബോണസും നല്‍കുന്നത് പതിവാണ്. തമിഴ്‌നാട്ടിലെ കോത്തഗിരി പട്ടണത്തിലെ 42-കാരനായ ശിവകുമാര്‍ എന്ന തേയിലത്തോട്ടം ഉടമ ജീവനക്കാര്‍ക്ക് ഇപ്രാവിശ്യം ദീപാവലിക്കു വ്യത്യസ്തമായൊരു സമ്മാനമാണു നല്‍കിയത്.

രണ്ട് ലക്ഷം രൂപയിലധികം വില വരുന്ന എന്‍ഫീല്‍ഡ് ബുള്ളറ്റ് ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കി. 190 ഏക്കര്‍ വരുന്ന തേയില തോട്ടത്തിന്റെ ഉടമയാണു ശിവകുമാര്‍. മാനേജര്‍, സൂപ്പര്‍വൈസര്‍, സ്റ്റോര്‍ കീപ്പര്‍, കാഷ്യര്‍, ഫീല്‍ഡ് സ്റ്റാഫ്, ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ 15 ജീവനക്കാര്‍ക്കാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് നല്‍കിയത്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ശിവകുമാറിന്റെ എസ്റ്റേറ്റില്‍ 627 ജീവനക്കാരാണ് ജോലി ചെയ്തു വരുന്നത്. തേയില തോട്ടത്തിനു പുറമെ, ശിവ്കുമാറിന് പഴം, പൂക്കള്‍ എന്നിവയുടെ തോട്ടവുമുണ്ട്.

എന്‍ഫീല്‍ഡ് കൂടാതെ മറ്റ് ജീവനക്കാര്‍ക്ക് എല്‍സിഡി, ടിവി, കാഷ് ബോണസ് എന്നിവയും സമ്മാനമായി നല്‍കി.

60 ഏക്കറില്‍ കൃഷി ചെയ്തിരുന്ന ശിവകുമാറിന് ഇപ്പോള്‍ 315 ഏക്കര്‍ കൃഷി സ്വന്തമായുണ്ട്.

' തൊഴിലാളികളാണ് എന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. അതിനുള്ള നന്ദിയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ' ശിവകുമാര്‍ പറഞ്ഞു.

Tags:    

Similar News