വെള്ളിയാഴ്ച ഒഴികെ അരമണിക്കൂർ അധികം പ്രവൃത്തി സമയം; ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്.
220 പ്രവൃത്തി ദിവസങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് ശനിയാഴ്ച അധിക പ്രവൃത്തിദിനമായിരിക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിവസങ്ങൾ തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും.