തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ എത്തും; ഉറപ്പ് നൽകി റെയിൽവേ
തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത യോഗത്തിൽ ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചു. വന്ദേ ഭാരത് സ്ലീപ്പർ സർവീസ് തുടങ്ങണമെന്ന് റെയിൽവേ മന്ത്രിയോട് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ഉറപ്പ് ലഭിച്ചത്. സംസ്ഥാനത്തെ രണ്ട് റെയിൽവേ ഡിവിഷൻ പരിധിയിലെ എംപിമാരുടെ യോഗങ്ങൾ പാലക്കാടും തിരുവനന്തപുരത്തുമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ചേർന്നിരുന്നു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പറിൽ ഉറപ്പ് ലഭിച്ചത്.