തൃശൂര്‍ പുരത്തിന് ഇന്ന് കൊടിയേറും; എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സമര്‍പ്പിക്കണം
- പൂരം 19ന്
- 17-നാണ് സാമ്പിള്‍ വെടിക്കെട്ട്
- മദപ്പാടും ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നു കോടതി
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും.തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തില്‍ ഏപ്രില്‍ 13ന് രാവിലെ 11-നും 11.30-നുമിടയിലും പാറമേക്കാവില്‍ 11.20-നും 12.15-നുമിടയിലാണ് കൊടിയേറ്റം.
17-നാണ് സാമ്പിള്‍ വെടിക്കെട്ട്. 18 ന് ചമയപ്രദര്‍ശനവും നടക്കും. 19ന് പൂരം.
അതേസമയം, പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
16-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു നിര്‍ദേശം. മദപ്പാടും ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.