യുഎസ് സിലിക്കൺ വാലി ബാങ്ക് ഓഹരികൾ ഇടിയുന്നു, നിക്ഷേപകർ ആശങ്കയിൽ

  • ആകെ 2.25 ബില്യൺ ഡോളറാണ് ബാങ്ക് സമാഹരിക്കാൻ പദ്ധതിയിടുന്നത്
  • ബാങ്കിന്റെ ഈ ധന സമാഹരണം നിക്ഷേപകരെയും ബാങ്കിന്റെ ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

Update: 2023-03-10 08:25 GMT

യുഎസ്സിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കോൺ വാലി ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ദിവസം യു എസ് വിപണിയിൽ 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. എസ് വി ബി യുടെ തകർച്ച യു എസ് വിപണിയെ മാത്രമല്ല ആഗോള വിപണികളിലെല്ലാം തന്നെ ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്. ബാങ്ക് 1 .75 ബില്യൺ ഡോളർ സമാഹരിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഓഹരി വില കുത്തനെ തകർന്നത്. ബാങ്കിന്റെ ബാലൻസ് ഷീറ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മൂലധനം സ്വരൂപിക്കുന്നതിനു വെല്ലു വിളികൾ നേരിടുന്ന സ്റ്റാർട്ട് അപ്പുകളിലെ നിക്ഷേപം പിൻവലിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

ഓഹരി വില്പനയിൽ 1.25 ബില്യൺ ഡോളറിന്റെ ഓഹരികളും, 500 മില്യൺ ഡോളറിന്റെ ഡെപ്പോസിറ്ററി ഓഹരികളുമാണ് ഉൾപ്പെടുന്നത്. കൂടാതെ മറ്റൊരു ഇടപാടിലൂടെ ജനറൽ അറ്റ്ലാന്റിക്ക് 500 മില്യൺ ഡോളറിന്റെ ഓഹരികളും വാങ്ങുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കൂടെ ചേർത്ത് ആകെ 2.25 ബില്യൺ ഡോളറാണ് ബാങ്ക് സമാഹരിക്കാൻ പദ്ധതിയിടുന്നത്. ഇതിനു മുൻപ് ബാങ്കിന് അവരുടെ നിലവിലെ പോർട്ടഫോളിയോയിലെ 21 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിക്കേണ്ട സാഹചര്യം ഉണ്ടായി. ഇതിൽ 1.8 ബില്യൺ ഡോളർ നികുതി കിഴിച്ചുള്ള നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത് നികത്തുന്നത് ലക്ഷ്യമിട്ടാണ് തുക സമാഹരിക്കാൻ ബാങ്ക് പ്രഖ്യാപിച്ചത്

എന്നാൽ ബാങ്കിന്റെ ഈ ധന സമാഹരണം നിക്ഷേപകരെയും ബാങ്കിന്റെ ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. പ്രഖ്യാപനത്തിനു പിന്നാലെ, സ്ഥാപിതരും സ്റ്റാർട്ട് ആപ്പുകളും ഉൾപ്പെടെ നിക്ഷേപകർ അടിയന്തരമായി ബാങ്കിന്റെ നിക്ഷേപം പിൻ വലിക്കാൻ തുടങ്ങി. എങ്കിലും എസ് വി ബി ബാങ്കിന്റെ സി ഇ ഒ, ബാങ്കിന് മേലുള്ള നിക്ഷേപകരുടെ ഫണ്ട് സുരക്ഷിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. യുഎസ് ഫെഡ് തുടർന്നും പലിശനിരക്ക് ഉയർത്തുന്നതിനാൽ ഇത് വിപണികളിൽ സമ്മർദ്ദം ചെലുത്തിയെന്നും, ഇത് ബിസിസിനെസ്സിൽ നിക്ഷേപിക്കുന്നതിന്റെ തോത് ഉയർത്തിയെന്നും, അതിനാലാണ് ഇപ്പോൾ ഇത്തരമൊരു നടപടിയെന്നും സിഇഒ നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും അയച്ച കത്തിൽ വ്യക്തമാക്കി.

Tags:    

Similar News