സപ്ലൈകോ ക്രിസ്തുമസ് പുതുവത്സര ഫെയര്‍ 30 വരെ

ക്രിസ്തുമസ് പുതുവത്സര ഫെയര്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 30 വരെ

Update: 2023-12-21 12:01 GMT

സപ്ലൈകോ ക്രിസ്തുമസ് പുതുവത്സര ഫെയര്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 30 വരെ സംഘടിപ്പിക്കും. ഫെയറിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ടി ജെ വിനോദ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായിരുന്നു.

നഗരസഭ കൗണ്‍സിലര്‍ പത്മജാ എസ് മേനോന്‍, രാഷ്ട്രീയ കക്ഷി നേതാവായ കെ എസ് ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ടി സഹീര്‍, സപ്ലൈകോ എറണാകുളം മേഖല മാനേജര്‍ ജോസഫ് ജോര്‍ജ്, കൊച്ചി ഡിപ്പോ ജൂനിയര്‍ മാനേജര്‍ എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണു ഫെയര്‍. ഡിസംബര്‍ 25 ന് ഫെയര്‍ പ്രവര്‍ത്തിക്കില്ല.

Tags:    

Similar News