ഇൻഡസിൻഡ് ബാങ്കിന്റെ വായ്പ തിരിച്ചടക്കാനൊരുങ്ങി സീ ലിമിറ്റഡ്

ലയനവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇൻഡസ് ഇൻഡ് ബാങ്ക്, ബാങ്കിന് നൽകാനുള്ള 89 കോടി രൂപയുടെ ബാധ്യത അടച്ചു തീർക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്.

Update: 2023-03-16 11:19 GMT

പ്രമുഖ മാധ്യമ സ്ഥാപനമായ സീ എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്പ പൂര്‍ണമായും തിരിച്ചടച്ചേക്കും. വായ്പ തിരിച്ചടവിനായി കമ്പനി 10 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയുന്നു.

സീ ലിമിറ്റഡ്, സോണി യുമായുള്ള ലയനത്തിന് കരാറിലേര്‍പ്പെട്ടിരുന്നു. 2021 ലാണ് സോണിയുമായി ലയിക്കുന്നതിനു സീ എന്റര്‍ടൈന്‍മെന്റ് തീരുമാനിക്കുന്നത്. എന്നാല്‍ ലയനവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബാങ്കിന് നല്‍കാനുള്ള 89 കോടി രൂപയുടെ ബാധ്യത അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. ലയനം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ബാധ്യതകള്‍ തീര്‍ക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം.

ഫെബ്രുവരിയിലാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സീ ക്കെതിരെ പാപ്പരത്വ നടപടികള്‍ സ്വീകരിക്കുന്നതിന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനു ഹര്‍ജി നല്‍കിയത്.

കമ്പനി ലയനവുമായി മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും, സമയ ബന്ധിതമായി ലയനം പൂര്‍ത്തിയാകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സീ ലിമിറ്റഡിന്റെ എംഡി പുനീത് ഗോയങ്ക വ്യക്തമാക്കിയിരുന്നു. നിലവിലെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സീ കമ്പനിയോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News