സ്വദേശികള്‍ക്ക് തന്നെ കിട്ടാനില്ല, കാനഡയില്‍ വീടു വാങ്ങുന്നതിന് വിദേശികള്‍ക്ക് വിലക്ക്

  • കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ഫെബ്രുവരിയില്‍ രാജ്യത്തെ വീടുകളുടെ ശരാശരി വില എട്ട് ലക്ഷം ഡോളറായി ഉയര്‍ന്നിരുന്നു.

Update: 2023-01-02 09:06 GMT

ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങുന്നതിന് താല്‍ക്കാലിക വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാര്‍ക്ക് തന്നെ അവിടെ വീട് വാങ്ങാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുണ്ടായിരുന്നു. ഇതിനു പിന്നാലെ വിദേശികള്‍ വീടു വാങ്ങുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 2021ലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രഖ്യാപം നടത്തിയിരുന്നു.

എന്നാല്‍ വേനക്കാല വസതികള്‍ ഉള്‍പ്പടെയുള്ള വിശ്രമസ്ഥലങ്ങള്‍ വാങ്ങുന്നതിന് വിലക്കില്ല. കാനഡയില്‍ അഭയാര്‍ത്ഥിയായി വന്നിട്ടുള്ളവര്‍ക്കും പിആര്‍ ലഭിച്ചവര്‍ക്കും ഉള്‍പ്പടെ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിപ്പിലുണ്ട്. 2020-21 കാലയളവില്‍ കനേഡിയയില്‍ തദ്ദേശീയര്‍ക്ക് പോലും താങ്ങാനാവ്വ നിലയിലായിരുന്നു രാജ്യത്തെ വസ്തുവില.

ടോറന്റോയും വാന്‍കൂറും പോലുള്ള മേഖലകളില്‍ നോണ്‍ റസിഡന്റായിട്ടുള്ള ആളുകള്‍ക്കും ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഉള്ളവര്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു. കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ഫെബ്രുവരിയില്‍ രാജ്യത്തെ വീടുകളുടെ ശരാശരി വില എട്ട് ലക്ഷം ഡോളറായി ഉയര്‍ന്നിരുന്നു. ഇതിനു ശേഷം പലഘട്ടങ്ങളിലായി ആകെ 13 ശതമാനം ഇടിവാണ് വീടുകളുടെ വിലയില്‍ വന്നത്. 

Tags:    

Similar News